Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില തുടരുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമായി. ഈ മാസം ഇതുവരെ സ്വർണത്തിന് 2080 രൂപയാണ് വർധിച്ചത്. ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 33,320 രൂപയായിരുന്നു വില. ഇന്നലെ ഇത് 35,320 രൂപയായി. ഇന്ന് 35,400 രൂപയായി ഉയർന്നു.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില തുടരുന്നത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു. മാർച്ച് 31നായിരുന്നു ഇത്.
advertisement
ശനിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ വർധനവുണ്ടായി. ഔൺസിന് 1777 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,352 രൂപയായി.
മാർച്ചിൽ വില കുറഞ്ഞെങ്കിൽ ഏപ്രിലിൽ വില വർധിക്കുകയാണ്. ഉണർവിൽ ആണ്. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില 1780 ഡോളർ കടന്ന് 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് കരുതുന്നതായും വിപണി സാഹചര്യങ്ങൾ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
advertisement
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ പണം സമ്പദ്ഘടനയിലേക്ക് ഒഴുക്കുന്നതും സ്വര്‍ണത്തിന് തുണയാകുന്നു. കോവിഡ് ആശങ്ക മാറുന്നതുവരെ സ്വര്‍ണവില വർധിക്കുമെന്നാണ് പ്രവചനം.
advertisement
ഇന്ത്യയില്‍ ഉത്സവകാലം പ്രമാണിച്ച് സ്വര്‍ണത്തിന്റെ ചില്ലറ ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് കേസുകള്‍ പുതിയ ആശങ്ക വിതയ്ക്കുമ്പോള്‍ സ്വര്‍ണവില ഇടക്കാലത്തേക്ക് ഉയര്‍ന്നു നില്‍ക്കുമെന്നാണ് വ്യാപാരികളുടെ നിഗമനം. കോവിഡ് ഭീതിയില്‍ മുങ്ങിയ 2020 വര്‍ഷം 28 ശതമാനം കുതിപ്പാണ് സ്വര്‍ണം കാഴ്ച്ചവെച്ചത്. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ പണമിറക്കുകയായിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണം 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2021 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം