TRENDING:

Petrol Diesel Price| പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല

Last Updated:

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 92.44 രൂപയും ഡീസലിന് 86.90 രൂപയുമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്കുകളിൽ ബുധനാഴ്ച മാറ്റമില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടർന്ന് ചൊവ്വാഴ്ച ചില്ലറ വിൽപന നിരക്കിൽ കുറവ് വന്നിരുന്നു. ചൊവ്വാഴ്ചക്ക് മുൻപുള്ള നാലു ദിവസങ്ങളിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയിൽ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് ഇന്നത്തെ വില.
advertisement

ഇന്നലെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയുമാണ് കുറഞ്ഞത്. ഇതിന് മുൻപ് ഇന്ധന വിലയിൽ കുറവുണ്ടായത്. മാർച്ച് 25നായിരുന്നു. 24 ദിവസം തുടർച്ചയായി ഉയർന്ന നിരക്കിൽ തുടർന്നശേഷമായിരുന്നു വില കുറഞ്ഞത്. അന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയുമാണ് കുറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനവിലയിൽ വ്യത്യാസമുണ്ട്, കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികളും ചരക്ക് കൂലിയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

Also Read- Gold Rates Today | ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

advertisement

പെട്രോളിന്റെ ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. അന്താരാഷ്ട്ര വിലയും വിദേശനാണ്യ നിരക്കും അനുസരിച്ച് ഇന്ധന വിലകൾ ദിവസേന പരിഷ്കരിക്കും.

ബുധനാഴ്ച (മാർച്ച് 31) നിങ്ങളുടെ നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും നിങ്ങൾ നൽകേണ്ട വില ഇതാ:

സിറ്റി- പെട്രോൾ (ലിറ്റർ രൂപ) ഡിസൈൻ (ലിറ്റർ രൂപ)

ഡൽഹി- 90.56/ 80.87

മുംബൈ- 96.98/ 87.96

കൊൽക്കത്ത -90.77/ 83.75

advertisement

ചെന്നൈ- 92.58/ 85.88

ബെംഗളൂരു- 93.59/ 85.75

ഹൈദരാബാദ്- 94.16/ 88.20

ഭോപ്പാൽ 98.58/ 89.13

പട്ന -92.89/ 86.12

ലഖ്‌നൗ- 88.85/ 81.27

നോയിഡ- 88.91/ 81.33

കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില ഇങ്ങനെ

ആലപ്പുഴ- 91.59/ 86.10

എറണാകുളം- 91.16/ 85.70

ഇടുക്കി- 91.95/ 85.66

കണ്ണൂർ- 91.09/ 85.66

കാസർകോട്-91.85/ 86.37

കൊല്ലം-91.87/ 86.37

കോട്ടയം-90.90/ 85.45

കോഴിക്കോട്- 91.31 /85.87

മലപ്പുറം- 91.76 / 86.27

advertisement

പാലക്കാട്- 91.87/ 86.36

പത്തനംതിട്ട- 91.69/ 86.19

തൃശൂർ- 91.20/ 85.74

തിരുവനന്തപുരം- 92.44/ 86.90

വയനാട്- 92.01/86.46

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക് ) യോഗത്തിന് മുമ്പ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ചാഞ്ചാട്ടം ഉണ്ടായി. സംഘടന അതിന്റെ നയത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും വിതരണ നിയന്ത്രണങ്ങൾ വിപുലീകരിക്കുന്നതിനെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ചൊവ്വാഴ്ച 1.6 ശതമാനം ഇടിഞ്ഞതിന് ശേഷം 0.2 ശതമാനം ഉയർന്നു. പ്രവചനങ്ങൾ സാമ്പത്തിക വീണ്ടെടുക്കലിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് എണ്ണ ആവശ്യകതയ്ക്ക് ഉത്തമമാണെന്നാണ് വിലയിരുത്തൽ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary: Petrol and diesel prices across in the country remained unchanged on March 31 after being revised on Tuesday. On Tuesday, the fuel prices were reduced across the country due to reduction in the international crude prices. Before Tuesday, the fuel prices were not changed for four consecutive days. As per data available on Indian Oil Corporation’s (IOC) website on Wednesday, the price of one litre of petrol in Delhi stood at ₹90.56 while diesel was priced ₹80.87. In Mumbai, petrol is currently retailing at ₹99.98, while diesel costs ₹87.96.

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല
Open in App
Home
Video
Impact Shorts
Web Stories