HOME » NEWS » Money » TODAY GOLD PRICE IN KERALA 31ST MARCH

Gold Rates Today | ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

ഇക്കഴിഞ്ഞ മാർച്ച് 24 ന് വിലയിൽ വൻ വര്‍ധനവുണ്ടായെങ്കിലും വീണ്ടും താഴേക്ക് തന്നെ പോവുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: March 31, 2021, 9:13 AM IST
Gold Rates Today | ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം
പ്രതീകാത്മക ചിത്രം
  • Share this:
തുടർച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്നലെ എട്ട് ഗ്രാം സ്വർണത്തിന്റെ വില 35,696 രൂപയായിരുന്നുവെങ്കിൽ ഇന്ന് 8 രൂപ വർധിച്ച് 35,704 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 4,463 രൂപയാണ് ഇന്നത്തെ വില. 1 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 4,363 രൂപയാണ് ഇന്നത്തെ വില. 4,362 ആയിരുന്നു ഇന്നലത്തെ വില. 22 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 34,904 രൂപയാണ്. 8 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.


കേരളത്തിൽ 45,100 രൂപയാണ് ഇന്നത്തെ സ്വർണ വില. തുടർച്ചയായ വിലയിടിവിന് ശേഷം ഇക്കഴിഞ്ഞ മാർച്ച് 24 ന് വിലയിൽ വൻ വര്‍ധനവുണ്ടായെങ്കിലും വീണ്ടും താഴേക്ക് തന്നെ പോവുകയായിരുന്നു.

ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റിൽ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ വിലയിടിവുണ്ടായെങ്കിലും പിന്നീട് ഏറിയും കുറഞ്ഞു നിൽക്കുകയാണ്.
Also Read-തമിഴ്നാട്ടിലെ 'സ്വർണ സ്ഥാനാർത്ഥി'; 5 കിലോ സ്വർണവും ധരിച്ച് തമിഴ്നാട്ടിൽ പ്രചരണത്തിനിറങ്ങിയ സ്ഥാനാർത്ഥി

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.
Also Read-Bank holiday list in April 2021 | ഏപ്രില്‍ മാസം 15 ദിവസം ബാങ്ക് അവധി; ഏതൊക്കെ ദിവസങ്ങളിലെന്ന് നോക്കാം

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.
Published by: Naseeba TC
First published: March 31, 2021, 9:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories