TRENDING:

Petrol Diesel Price| ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു

Last Updated:

മെയ് നാലിന് ശേഷം 23 തവണയാണ് എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. മെയ് നാലിന് ശേഷം 23 തവണയാണ് എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടിയ ഇന്ധന വില മുംബൈയിലാണ്. അവിടെ ഒരു ലിറ്റർ പെട്രോളിന് 102.30 രൂപയും ഡീസലിന് 94.39 രൂപയുമാണ്. ആദ്യമായി പെട്രോൾ വില 100 കടക്കുന്ന മെട്രോ നഗരമായി മെയ് 29ന് മുംബൈ മാറിയിരുന്നു. ഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 96.12 രൂപയാണ്. ഡീസലിന് 91.64 രൂപയും. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.43 രൂപയും ഡീസലിന് 91.64 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 96.06 രൂപയും ഡീസലിന് 89.83 രൂപയുമാണ്.

advertisement

Also Read- ആമസോണിനും ഫ്ലിപ്കാർട്ടിനും തിരിച്ചടി; CCI അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളി

രാജ്യാന്തര വിപണിയിലും എണ്ണ വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 70.92 ഡോളർ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 72.69 ഡോളറാണ്.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ലഡാക്കിലും പെട്രോൾ വില 100ന് പുറത്താണ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപ- ഡോളർ വിനിമയ നിരക്കും കണക്കാക്കിയാണ് പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും എല്ലാ ദിവസവും രാവിലെ ആറു മണിക്ക് വില പുതുക്കി നിശ്ചയിക്കുന്നത്.

advertisement

വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

അലപ്പുഴ - 96.69/ 92.11

എറണാകുളം- 96.28 / 91.72

വയനാട്- 97.39 / 92.73

കാസർഗോഡ് - 97.38/ 92.78

advertisement

കണ്ണൂർ- 96.54/ 91.99

കൊല്ലം - 97.54/ 92.90

കോട്ടയം- 96.72/ 92.13

കോഴിക്കോട്- 96.59 / 92.03

മലപ്പുറം- 97.02 / 92.44

പാലക്കാട്- 97.42/ 92.79

പത്തനംതിട്ട- 97.24/ 92.62

തൃശ്ശൂർ- 96.84/ 92.25

തിരുവനന്തപുരം- 98.16/ 93.48

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി ഇന്നലെ പ്രതിഷേധിച്ചിരുന്നു. അനുമതിയില്ലാതെ പ്രതിഷേധ സമരം സംഘടിപ്പിച്ചതിനും കോവി‍ഡ് പ്രോട്ടോകോൾ ലംഘിച്ചതിനും ഗുജറാത്ത്, ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലായി 150ൽ അധികം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Petrol and diesel prices were hiked on the second consecutive day on June 12 across all metros. The increase was the 23rd rise in prices since May 4, when state-owned oil firms ended an 18-day hiatus in rate revision observed during the assembly elections in some states.With the latest revision, a litre of petrol now costs Rs 102.30 in Mumbai, while diesel is priced at Rs 94.39, according to the Indian Oil Corporation website.

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു
Open in App
Home
Video
Impact Shorts
Web Stories