ആമസോണിനും ഫ്ലിപ്കാർട്ടിനും തിരിച്ചടി; സിസിഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി

Last Updated:

ഇരു കമ്പനികളും മത്സരവിരുദ്ധ രീതികൾ അവലംബിക്കുന്നുവെന്ന പരാതിയാണ് സിസിഐ അന്വേഷിക്കുന്നത്.

amazon
amazon
ബെംഗളൂരു: ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും എതിരായ അന്വേഷണവുമായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)ക്ക് മുന്നോട്ടുപോകാമെന്ന് കർണാടക ഹൈക്കോടതി. ഇരു കമ്പനികളും മത്സരവിരുദ്ധ രീതികൾ അവലംബിക്കുന്നുവെന്ന പരാതിയാണ് സിസിഐ അന്വേഷിക്കുന്നത്. രാജ്യത്തെ ഇ-കൊമോഴ്സ് രംഗവുമായി ബന്ധപ്പെട്ട സുപ്രധാന വിധിപ്രസ്താവമാണ് കർണാടക ഹൈക്കോടതി ഇന്ന് നടത്തിയിരിക്കുന്നത്. ഇടക്കാല ഉത്തരവ് രണ്ടാഴ്ച നീട്ടണമെന്ന ഫ്ലിപ്പ്കാർട്ടിന്റെ മുതിർന്ന അഭിഭാഷകന്റെ അപേക്ഷയും കോടതി തള്ളി. ജസ്റ്റിസ് പി.എസ് ദിനേശ് കുമാറാണ് ഉത്തരവ് പ്രഖ്യാപിച്ചത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിലോ സുപ്രീംകോടതിയിലോ ഈ വിധിക്കെതിരെ ആമസോണിനും ഫ്ലിപ്പ്കാർട്ടിനും അപ്പീൽ പോകാൻ അവസരമുണ്ട്.
18 മാസം മുമ്പാണ് രാജ്യ തലസ്ഥാനത്തെ ചെറുകിട, ഇടത്തരം ബിസിനസ്സ് ഉടമകളെ പ്രതിനിധീകരിച്ച് ഡൽഹി വ്യാപാർ മഹാസംഘ് (ഡിവിഎം) രാജ്യത്തെ രണ്ട് പ്രധാന ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ ഹർജി സമർപ്പിച്ചത്. രണ്ടു കമ്പനികളും വില കുറച്ചുകാണിക്കൽ അടക്കമുള്ള എല്ലാ മത്സരവിരുദ്ധ രീതികളും അവലംബിക്കുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ആമസോണും ഫ്ലിപ്കാർട്ടും തെരഞ്ഞെടുത്ത കച്ചവടക്കാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ പരോക്ഷ നിയന്ത്രണം കൈയടിക്കൊണ്ട് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് 2019 ഒക്ടോബറിൽ ഡിവിഎം ആരോപിച്ചിരുന്നു, പ്രത്യേകിച്ച് സ്മാർട്ട്‌ഫോണുകൾ പുറത്തിറങ്ങുന്ന സമയങ്ങളിൽ.
advertisement
വിപണന കേന്ദ്രങ്ങൾക്കായുള്ള ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച് ഈ പ്ലാറ്റ്ഫോമുകളിൽ മാത്രമായി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന പ്രശ്നവും ഇവർ ചൂണ്ടിക്കാട്ടിയികുന്നു. വിപണികൾക്കോ ഇ-കൊമേഴ്‌സ് കമ്പനിക്കാർക്കോ അവരുടെ പ്ലാറ്റ്ഫോമുകളിൽ മാത്രമായി ഏതെങ്കിലും ഉൽപ്പന്നം ഉത്പന്നം വിൽക്കാൻ വിൽപനക്കാരെ നിർബന്ധിക്കാൻ കഴിയില്ല. ഒരു കമ്പോളത്തിനും അതിന്റെ പ്ലാറ്റ്ഫോമിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ മേൽ ഉടമസ്ഥാവകാശവും നിയന്ത്രണവും പ്രയോഗിക്കാൻ കഴിയില്ല,- ഇന്ത്യയിലെ ഇ-കൊമേഴ്‌സ് കമ്പനികൾക്കുള്ള നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രസ് നോട്ടിൽ പറയുന്നു. കോംപറ്റീഷൻ ആക്ടിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് ഡിവിഎം പരാതി നൽകിയത്.
advertisement
സെക്ഷൻ 3 പ്രകാരം ഡിവിഎം സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഡയറക്ടർ ജനറലിന് നിർദേശം നൽകികൊണ്ട് 2020 ജനുവരിയിൽ സിസിഐ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2020 ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജിയിലൂടെ ആമസോൺ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. സിസിഐയുടെ അന്വേഷണം അതേ മാസം തന്നെ ഹൈക്കോടതി നിർത്തിവച്ചു.
advertisement
''ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെ കച്ചവട രീതികൾ എഫ്ഡിഐ നയവും ചട്ടങ്ങളും മറ്റ് നിയമങ്ങളും ലംഘിക്കുന്നതാണെന്ന ഞങ്ങളുടെ നിലപാട് ഇത് ശരിവെക്കുന്നു. അതിനാൽ കൂടുതൽ സമയം പാഴാക്കാതെ സിസിഐ ഉടൻ അന്വേഷണം ആരംഭിക്കണം'' - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ദേശീയ പ്രസിഡന്റ് ബി സി ഭാരതിയയും സെക്രട്ടറി പ്രവീൺ പ്രവീൺ ഖണ്ടേൽവാളും പറഞ്ഞു.
ഇ- കൊമേഴ്സ് മേഖലയിലെ വിദേശ കമ്പനികൾ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കും നയങ്ങൾക്കും ചട്ടങ്ങൾക്കും യാതൊരു വിലയും കൽപിക്കാതെ ഒരു ബനാന റിപ്പബ്ലിക്കായി ഇന്ത്യയെ കാണുന്നതെന്നും അവരുടെ ആഗ്രഹത്തിനനുസരിച്ച് എല്ലാം മാറ്റിമറിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും സിഎഐടി ആരോപിക്കുന്നു. "നിർഭാഗ്യവശാൽ അവർ നിയമവും നയങ്ങളും വിജയകരമായി ലംഘിച്ച്, രാജ്യത്തിന്റെ ചെറുകിട വ്യാപാരികൾക്ക് ദോഷം വരുത്തുന്നു. അതിനാൽ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട'' - അവർ ആവശ്യപ്പെടുന്നു.
advertisement
2020 സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവിനെ സിസിഐ ചോദ്യം ചെയ്തു. കേസ് 2020 ഒക്ടോബറിൽ എത്രയും വേഗം പരിഗണിക്കാമെന്ന് പറഞ്ഞ് ജസ്റ്റിസ് നാഗേശ്വര റാവു കേസ് ഹൈക്കോടതിക്ക് കൈമാറി. അന്നുമുതൽ കേസ് ഹൈക്കോടതിയിൽ തുടരുകയായിരുന്നു.
ഒരു പുതിയ വിപണിയിലേക്ക് പ്രവേശിക്കുമ്പോൾ മൊത്തത്തിലുള്ള നിയന്ത്രണം പിടിച്ചെടുക്കുന്നതിന് വൻകിട കമ്പനികൾ കിഴിവുകൾ നൽകുമെന്ന് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള കമ്പനികൾ നൽകുന്ന കിഴിവുകളെ ചോദ്യം ചെയ്തുകൊണ്ട് സിസിഐപറഞ്ഞിരുന്നു. വില അസാധാരണമായി കുറഞ്ഞുകഴിഞ്ഞാൽ ആളുകൾ ജാഗ്രത പാലിക്കണം. കുറച്ച് സമയത്തേക്ക് ഇത് നല്ലതായി തോന്നുമെങ്കിലും, ചെറിയ എതിരാളികളെ ഇല്ലാതാക്കുക എന്നതാണ് ഇതിന് പിന്നിലെ അജണ്ടയെന്നും സിസിഐ പറയുന്നു.
advertisement
കോടതിയിൽ ആമസോണും ഫ്ലിപ്കാർട്ടും തങ്ങൾ തെറ്റായി യാതൊന്നും ചെയ്യുന്നില്ലെന്ന് വാദിച്ചു. ആമസോണും വിൽപ്പനക്കാരും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നും വിൽപ്പനക്കാർക്ക് മുൻഗണന നൽകി എന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്നും ആമസോൺ കോടതിയിൽ പറഞ്ഞിരുന്നു. “ വിധി ശ്രദ്ധാപൂർവ്വം അവലോകനം ചെയ്തശേഷം തുടർനടപടി തീരുമാനിക്കും''- ഇന്നത്തെ വിധിന്യായത്തിന് ശേഷം ഒരു ആമസോൺ വക്താവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
ആമസോണിനും ഫ്ലിപ്കാർട്ടിനും തിരിച്ചടി; സിസിഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement