TRENDING:

Petrol Diesel Price| ആശ്വാസം!; പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല

Last Updated:

ഈ മാസം ഇതുവരെ 13 തവണയാണ് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസം ഇതുവരെ 13 തവണയാണ് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നലെ വർധിച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ്. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.04 രൂപയും ഡീസലിന് 3.59 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.15 രൂപയും ഡീസലിന് 90.37 രൂപയുമാണ്.
petrol diesel price
petrol diesel price
advertisement

രാജ്യത്തെ പ്രധാന നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്കുള്ളത്. ഒരു ലിറ്റർ പെട്രോളിന് 99.71 രൂപയും ഡീസലിന് 91.57 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില വരും ദിവസങ്ങളിൽ 100 കടക്കുമെന്നുറപ്പാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്നുനിൽക്കുന്നത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ഒരു ലിറ്റർ പെട്രോളിന് 10.4.42 രൂപയും ഡീസലിന് 97.18 രൂപയുമാണ്. യാത്രാക്കൂലിയും പ്രാദേശിക നികുതിയും വാറ്റ് നികുതിയും അനുസരിച്ച് ഓരോ നഗരങ്ങളിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകും.

advertisement

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില/ ലിറ്ററിന് : ചെന്നൈ -95.06/ 89.11, കൊൽക്കത്ത- 93.49/ 87.16, പൂനെ- 99.33/ 89.80, ബെംഗളൂരു- 96.55/ 89.39, ഹൈദരാബാദ്- 97.12/ 91.92, നോയിഡ - 91.11 /84.79, മൊഹാലി- 95.62/ 87.22, ചണ്ഡിഗഡ്- 89.88/ 83.98, ഗുരുഗ്രാമം- 91.31/ 84.90

Also Read- എസ്എംഎസ്, മിസ്ഡ് കോൾ, ഓൺലൈൻ സേവനങ്ങൾ വഴി ഇപിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

advertisement

അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 66.05 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 68.70 ഡോളറാണ്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

അലപ്പുഴ - 93.76 / 89.07

എറണാകുളം- 93.54 / 88.86

ഇടുക്കി - 94.40/ 89.64

കണ്ണൂർ- 93.81 / 89.14

കാസർഗോഡ് - 94.43/ 89.72

advertisement

കൊല്ലം - 94.54/ 89.80

കോട്ടയം- 94.26/ 89.53

കോഴിക്കോട്- 93.92 / 89.24

മലപ്പുറം- 94.55/ 89.84

പാലക്കാട്- 94.68/ 89.93

പത്തനംതിട്ട- 94.49/ 89.76

തൃശ്ശൂർ- 94.38/ 89.65

തിരുവനന്തപുരം- 95.15/ 90.37

വയനാട് - 95.17 / 90.35

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മെയ് നാല് മുതലാണ് ഇന്ധന വില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധന വില സർവകാല റെക്കോർഡിലാണ്. ഇന്ധന വില കുത്തനെ ഉയർന്നതിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഡീസൽ വില ഉയരുന്നതിന്റെ ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില വർധനവിനും ഇടയാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary - Prices of Petrol and Diesel were left unchanged on May 26. So far this month, fuel prices have been increased 13 times, with the most recent hike coming earlier on Tuesday. Petrol in Delhi today costs Rs 93.44 per litre, while diesel in the capital city costs Rs 84.32 litre today. Petrol price in Delhi has been increased by Rs 3.04 so far in May, while diesel price has surged Rs 3.59 per lire.

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| ആശ്വാസം!; പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല
Open in App
Home
Video
Impact Shorts
Web Stories