പിഎഫ് ബാലൻസ്: എസ്എംഎസ്, മിസ്ഡ് കോൾ, ഓൺലൈൻ സേവനങ്ങൾ വഴി ഇപിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

Last Updated:

ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ കഴിയും

ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ സംഘടനയായ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇപിഎഫ് ബാലൻസും എളുപ്പത്തിൽ പരിശോധിക്കാൻ ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ കഴിയും.
എസ്എംഎസ്
ഇപിഎഫ് ബാലൻസ് പരിശോധിക്കാനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് “EPFOHO UAN LAN” എന്ന് എസ്എംഎസ് അയയ്ക്കുക. എസ്എംഎസിൽ ചിഹ്നങ്ങൾ ഉൾപ്പെടുത്തരുത്. എസ്എംഎസ് വിജയകരമായി അയച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ബാലൻസ് തുക എത്രയെന്നുള്ളതും ഒരു എസ്എംഎസായി നിങ്ങൾക്ക് ലഭിക്കും.
മിസ്ഡ് കോൾ
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. റിങ് ചെയ്തതിന് ശേഷം ഓട്ടോമാറ്റിക് ആയി ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുകയും തുടർന്ന് എസ്എംഎസായി ഇപിഎഫ് സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
advertisement
ഓൺലൈൻ പോർട്ടൽ
ഇപിഎഫ് ബാലൻസും മറ്റു വിവരങ്ങളും അറിയുന്നതിന് നിങ്ങൾക്ക് ഇ പി എഫ് മെമ്പർ പാസ്ബുക്ക് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാവുന്നതാണ്. നിങ്ങളുടെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (UAN) ഉപയോഗിച്ച് പ്രസ്തുത പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം. യുഎഎൻ നമ്പർ അറിയാമെങ്കിൽ ഈ ഘട്ടം ഒഴിവാക്കാം. യുഎഎൻ അറിയില്ലെങ്കിൽ മെമ്പർ ഇ-സേവ പോർട്ടലിലേക്ക് പോയി (https://unifiedportal-mem.epfindia.gov.in/memberinterface/) 'നോ യുവർ യുഎഎൻ' എന്നെഴുതിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗ് ഇൻ പേജിന്റെ താഴെയായി നിങ്ങൾക്ക് ഈ ലിങ്ക് കാണാൻ കഴിയും. ഈ യുഎഎൻ പ്രവർത്തനക്ഷമമല്ലെങ്കിൽ 'നോ യുവർ യുഎഎൻ' എന്ന ലിങ്കിന് തൊട്ടു മുകളിലായി നൽകിയിട്ടുള്ള 'ആക്ടിവേറ്റ് യുഎഎൻ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യുഎഎൻ പ്രവർത്തനക്ഷമമാക്കുക. ഇനി ഇപിഎഫ് പാസ്ബുക്ക് പോർട്ടലിലേക്ക് പോവുക (https://passbook.epfindia.gov.in/MemberPassBook/Login). ഈ ലിങ്ക് മെമ്പർ ഇ-സേവ പോർട്ടലിലും നിങ്ങൾക്ക് കാണാൻ കഴിയും. പാസ്ബുക്ക് പോർട്ടലിൽ എത്തിയാൽ യുഎഎൻ, പാസ്‍വേർഡ് എന്നിവ നൽകുക.
advertisement
ഇപിഎഫ് പാസ്ബുക്ക് പോർട്ടലിൽ ലോഗ് ഇൻ ചെയ്തതിന് ശേഷം 'ഡൗൺലോഡ്/വ്യൂ പാസ്ബുക്ക്' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് പാസ്ബുക്ക് കാണാം. വേണമെങ്കിൽ പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യാം.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരങ്ങൾ ഇപിഎഫ്ഒ പങ്കുവെച്ചിട്ടുണ്ട്. വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷയ്ക്കായി തൊഴിലാളികളുടെ പ്രൊവിഡൻറ്, പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘടനയാണ് ഇപിഎഫ്ഒ.
Keywords: EPFO, Provident Fund, PF Account, PF Balance, ഇപിഎഫ്ഒ, പ്രൊവിഡന്റ് ഫണ്ട്, പിഎഫ് അക്കൗണ്ട്, പിഎഫ് ബാലൻസ്
മലയാളം വാർത്തകൾ/ വാർത്ത/Money/
പിഎഫ് ബാലൻസ്: എസ്എംഎസ്, മിസ്ഡ് കോൾ, ഓൺലൈൻ സേവനങ്ങൾ വഴി ഇപിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?
Next Article
advertisement
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
  • മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

  • മാവോയിസ്റ്റ് ഭീഷണി: കണ്ണൂർ, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കേരളത്തിന്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകി.

View All
advertisement