TRENDING:

Fuel Price | രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും

Last Updated:

കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. നാളെ മുതലായിരിക്കും ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തിൽ വരിക. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമേകി ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്ധനവില (Fuel Price) കുറച്ചു. പെട്രോൾ (Petrol) ലിറ്ററിന് അഞ്ച് രൂപയും ഡീസൽ (Diesel) ലിറ്ററിന് 10 രൂപയുമാണ് കുറച്ചത്. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. നാളെ മുതലായിരിക്കും ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തിൽ വരിക.
പെട്രോൾ, ഡീസൽ വില
പെട്രോൾ, ഡീസൽ വില
advertisement

Also Read-Money-Saving Tips | കരിയറിൽ ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പണം ലാഭിക്കാൻ ഈ വഴികൾ അറിഞ്ഞിരിക്കുക

ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

advertisement

നിലവിൽ, വിമാനക്കമ്പനികൾക്ക് ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ് അല്ലെങ്കിൽ ജെറ്റ് ഇന്ധനം) വിൽക്കുന്ന വിലയേക്കാൾ 36.19 ശതമാനം കൂടുതലാണ് പെട്രോളിന്. ഡൽഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ അഥവാ ലിറ്ററിന് ഏകദേശം 79 രൂപയാണ്.

Gold Price Today|പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം

സംസ്ഥാനത്ത് സ്വർണവില (Gold Price )ഇന്ന് കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് (Gold )ഇന്നത്തെ വില 35,640 രൂപയാണ്. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 4455 രൂപയായി. ഇന്നലെ ഒരു പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായിരുന്നു വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായിരുന്നു ഇന്നലെ കൂടിയത്.

advertisement

നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

advertisement

സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില. യു.എസ്​ സമ്പദ്​വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ സൂചന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price | രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും
Open in App
Home
Video
Impact Shorts
Web Stories