നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Money-Saving Tips | കരിയറിൽ ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പണം ലാഭിക്കാൻ ഈ വഴികൾ അറിഞ്ഞിരിക്കുക

  Money-Saving Tips | കരിയറിൽ ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പണം ലാഭിക്കാൻ ഈ വഴികൾ അറിഞ്ഞിരിക്കുക

  പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞിരിക്കാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വിവാഹവും മാതൃത്വവും പോലുള്ള ഗാർഹിക ഉത്തരവാദിത്തങ്ങൾ ആരംഭിക്കുമ്പോഴാണ് ഇന്ത്യൻ സ്ത്രീകൾ ജോലിയിൽ നിന്ന് ഇടവേള എടുക്കാറുള്ളത്.പക്ഷേ സാമ്പത്തികപരമായി ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കരിയർ ബ്രേക്ക് (Career Break) വലിയ സാമ്പത്തിക ആസൂത്രണവും ദീർഘവീക്ഷണവും ആവശ്യമായ ഒന്നാണ്. അത്കൊണ്ട് തന്നെ ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രക്രിയ കൂടിയാണ്. പക്ഷേ മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ ഇത് സുഗമമായി നടത്തി എടുക്കാവുന്നതേയുള്ളൂ.

   നിങ്ങൾ ജോലിയിൽ നിന്ന് ഒരു ഇടവേള എടുത്ത്അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞിരിക്കാം:

   എമർജൻസി ഫണ്ട് (Emergency Fund)

   ഒരു കരിയർ ബ്രേക്ക് വലിയ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ ഘട്ടം കൂടിയാണ്. അതിനാൽ അതിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ കുറഞ്ഞത് ഒന്നോ രണ്ടോ വർഷം മുമ്പെങ്കിലും നിങ്ങൾ എമർജൻസി ഫണ്ട് സ്വരൂപിക്കാൻ തുടങ്ങണം.

   നിങ്ങളുടെ കരിയർ ബ്രേക്ക് നന്നായി ആസൂത്രണം ചെയ്യുകയും പരമാവധി സമ്പാദ്യം ഉണ്ടാക്കിയെടുക്കുന്നതിന് നിങ്ങളുടെ എമർജൻസി ഫണ്ട് എത്രയും നേരത്തെആരംഭിക്കുകയും ചെയ്യണം.

   നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നതിലൂടെയും നിങ്ങളുടെ നിലവിലുള്ള ആസ്തികളുടെയും ബാധ്യതകളുടെയും സ്റ്റോക്ക് എടുക്കുന്നതിലൂടെയും ഈ പ്രക്രിയ ആരംഭിക്കാവുന്നതാണ്. പണം നിക്ഷേപിക്കാൻ വേണ്ടി മാത്രമായി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുക. ഇതുവഴി നിങ്ങൾക്ക് അമിതമായി ചെലവഴിക്കാനുള്ള പ്രലോഭനം കുറയ്ക്കാം.

   കുറഞ്ഞത് 6 മാസത്തേക്കെങ്കിലും ഉള്ള ഭക്ഷണം, വാടക, വീടിന്റെ അറ്റകുറ്റപ്പണികൾ, നിങ്ങളുടെ സപ്പോർട്ട് സ്റ്റാഫിനുള്ള ശമ്പളം മുതലായവ പോലുള്ള എല്ലാ നിർബന്ധിത ചെലവുകളും എളുപ്പത്തിൽ വഹിക്കാൻ കഴിയുന്നത്ര പണംനിങ്ങളുടെ എമർജൻസി ഫണ്ടിൽ കരുതണം.

   സുസ്ഥിരമായ ജീവിതശൈലിയിലേക്ക് മാറുക:

   പരിസ്ഥിതി സൗഹൃദ ജീവിതം സാമ്പത്തികലാഭം ഉറപ്പാക്കാവുന്ന ജീവിതം കൂടിയാണ്. ജീവിതശൈലിയിൽ വരുത്തുന്ന ഏറ്റവും ചെറിയ മാറ്റങ്ങളിലൂടെ കാലക്രമേണ നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാൻ കഴിയും. ഒന്നിലധികം തവണ കഴുകുന്നതിനുപകരം ആഴ്ചയിൽ ഒരിക്കൽ നിങ്ങളുടെ വസ്ത്രങ്ങൾ ഒരുമിച്ച് കഴുകുക എന്നത് അതിനൊരു ഉദാഹരണമാണ്. നിലവിൽ നിങ്ങൾക്കുള്ള വസ്ത്രങ്ങൾ റീസ്റ്റൈലിങ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് അത്തരത്തിലുള്ള ചെലവുകളും ലാഭിക്കാം.

   ഇത് മാത്രമല്ല, സ്വകാര്യവാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിലേക്ക് മാറുന്നതും ചിലവ് ചുരുക്കാൻ നിങ്ങളെ സഹായിക്കും.

   മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താം:

   മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മറ്റൊരു മികച്ച മാർഗമാണ്. കാരണം ഇത് പരമ്പരാഗത നിക്ഷേപ മാർഗങ്ങളേക്കാൾ ഉയർന്ന വരുമാനം ഉറപ്പ് നൽകുന്നുണ്ട്.പക്ഷേ സ്റ്റോക്ക് മാർക്കറ്റ് നയിക്കുന്ന ചിട്ടി ഫണ്ടുകളും ഇക്വിറ്റികളും പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

   ഫ്രീലാൻസ് ജോലി കണ്ടെത്തുക:

   നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ആ സമയത്ത് നിങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫ്രീലാൻസ് പ്രോജക്റ്റുകൾ അന്വേഷിക്കുകയും വേണം.

   ഇത് നിങ്ങളുടെ കരിയർ ബ്രേക്ക് സുഗമമാക്കാൻ ആവശ്യമായ വേണ്ട അധിക പണം സമ്പാദിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് മാത്രമല്ല, സ്വയം തൊഴിൽ നൈപുണ്യ വികസനത്തിനുള്ള ഒരു വഴി കൂടി ഒരുക്കുന്നു.
   Published by:Karthika M
   First published:
   )}