തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.09 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 73.83 രൂപ. കൊച്ചിയിൽ ലിറ്ററിന് ഇന്ന് 78.36 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.78 രൂപയ്ക്ക് വിൽപന നടക്കുന്നു. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള്‍ ലിറ്ററിന് 78.69 രൂപയ്ക്കും ഡീസൽ ലിറ്ററിന് 73.12 രൂപയ്ക്കും വിൽപ്പന നടക്കുന്നു.
ഡൽഹിയിൽ ഇന്ന് 78.37 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 77.06 രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ ലിറ്ററിന് 85.21 രൂപയ്ക്കും ഡീസൽ ലിറ്ററിന് 75.53 രൂപയ്ക്കും വിൽപ്പന നടക്കുന്നു.
advertisement
TRENDING:Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]പ്രവാസികൾക്ക് സഹായവുമായി കേരള സർക്കാർ; ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി [NEWS]മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി 'ജ്വാലാമുഖി'; ഏഴ് അമ്മമാർ ഒരുക്കിയ വീഡിയോ മമ്മൂട്ടി പുറത്തിറക്കും [NEWS]
ലോക്ക്ഡൗൺ തുടങ്ങി തുടര്‍ച്ചയായി 83 ദിവസം എണ്ണവിലയില്‍ മാറ്റമില്ലായിരുന്നു. എന്നാൽ ജൂണ്‍ ഏഴ് മുതൽ പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
നേരത്തെ ചില സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും വാറ്റ് വര്‍ധിപ്പിച്ചത് വില വര്‍ധനവിന് ഇടയാക്കിയിരുന്നു. കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആനുപാതികമായി എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനാൽ ഇത് റീടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.