മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി 'ജ്വാലാമുഖി'; ഏഴ് അമ്മമാർ ഒരുക്കിയ വീഡിയോ മമ്മൂട്ടി പുറത്തിറക്കും

Last Updated:

പരസ്പരം ആരും നേരിൽ കാണാതെ പലയിടങ്ങളിൽ നിന്ന് ചിത്രീകരിച്ച  വീഡിയോയിൽ  അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്നേഹവും പ്രതീക്ഷകളുമാണ് ആശയം.

ഒരുപാട് പ്രത്യേകതകളുള്ള താരാട്ട് വീഡിയോ ആണ് ജ്വാലാമുഖി. ഇത്   ഒരുക്കിയിരിക്കുന്നത് ഏഴ് അമ്മമാർ ചേർന്നാണ്. സ്മിത നമ്പ്യാർ വരികൾ എഴുതി സംവിധാനം ചെയ്ത ജ്വാലാമുഖിയുടെ  സംഗീത സംവിധാനം നിർവഹിച്ചു ആലപിച്ചിരിക്കുന്നത് സജ്‌ന വിനീഷ്.
സീതാലക്ഷ്മി, അനുശ്രീ എസ് നായർ, പൂർണിമ, സുസ്മിത തുടങ്ങിയവർ ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മൊബൈലിൽ പകർത്തിയ നൃത്താവിഷ്കാരമാണ് ജ്വാലാമുഖി. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണ് ജ്വാലാമുഖി ഈ മാസം 21 ന് പുറത്തിറങ്ങുന്നത്.
പരസ്പരം ആരും നേരിൽ കാണാതെ പലയിടങ്ങളിൽ നിന്ന് ചിത്രീകരിച്ച  വീഡിയോയിൽ  അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്നേഹവും പ്രതീക്ഷകളുമാണ് ആശയം. ഒരു കുഞ്ഞു ആദ്യമായ് കേൾക്കുന്ന സംഗീതം അമ്മയുടെ പാട്ടാണ്, താരാട്ട്. നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ റെക്കോർഡ് ചെയ്ത പാട്ട് അമ്മമാർക്കു പാടാനുള്ള ഒരു പുതിയ താരാട്ടായാണ്  അണിയറ പ്രവർത്തകർ കരുതുന്നത്.
advertisement
പെൺകുഞ്ഞു വളരുമ്പോൾ അവളുടെ പാൽ പുഞ്ചിരിയും കുറു മൊഴി കൊഞ്ചലുകളും പിച്ചവയ്‌പും അമ്മയ്ക്കു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. മകൾ ഭാവിയിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്നു അമ്മ ആഗ്രഹിക്കുന്നു. അവളുടെ വളർച്ച അമ്മയുടെ ഭാവനയിലൂടെ കാണുന്നതാണ് വരികൾ.
advertisement
[NEWS]
ഓം പ്രൊഡക്ഷൻസ് പുറത്തിറക്കുന്ന വീഡിയോ എഡിറ്റ്‌ ചെയ്തിരിക്കുന്നത് സൗമ്യ സാഗർ ആണ്. 7 അമ്മമാരും ജ്വാലാമുഖിയിൽ  മുഖം കാണിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ദുബായ്, ചെന്നൈ , കൊച്ചി,  തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പരിമിതമായ സൗകര്യങ്ങൾക്കകത്തു നിന്ന് കൊണ്ടു സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രം പൂർത്തീകരിച്ചു എന്നതും ജ്വാലാമുഖിയുടെ പ്രത്യേകതയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി 'ജ്വാലാമുഖി'; ഏഴ് അമ്മമാർ ഒരുക്കിയ വീഡിയോ മമ്മൂട്ടി പുറത്തിറക്കും
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement