TRENDING:

Petrol-Diesel Price | ഇന്ത്യൻ റിഫൈനറികൾ നേടിയത് 700 കോടിയുടെ വിദേശനാണ്യം; ഇന്നത്തെ ഇന്ധന നിരക്കുകൾ

Last Updated:

ആഗോളതലത്തിൽ ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്ന മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കഴിഞ്ഞ 14 മാസത്തിനുള്ളിൽ ഇന്ത്യൻ റിഫൈനറികൾക്ക് ലാഭമായി ലഭിച്ചത് 700 കോടി മൂല്യമുള്ള വിദേശനാണ്യം. റഷ്യൻ ക്രൂഡ് ഓയിൽ വിലക്കിഴിവിൽ വാങ്ങാൻ തുടങ്ങിയതോടെയാണ് ഇത്രയും വിദേശനാണ്യം നേടാൻ ഇന്ത്യൻ റിഫൈനറികളെ സഹായിച്ചത്. ആഗോളതലത്തിൽ ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്ന മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇന്ധന ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതോടെ മറ്റു രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വെട്ടിക്കുറച്ചു. ഈ സമയത്താണ് ഇന്ത്യ റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങാൻ തുടങ്ങിയത്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്നത് റഷ്യയാണ്.

അതേസമയം നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ് വില. എന്നാൽ ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.

advertisement

Also Read- IRCTC | രാജ്യം ചുറ്റി തീർത്ഥയാത്ര നടത്താം; കേരളത്തിൽ നിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിനൊരുക്കി ഐ.ആർ.സി.ടി.സി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തും ഇന്ന് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് 109.73 രൂപ (പെട്രോള്‍), 98.53 രൂപ (ഡീസല്‍) എന്നിങ്ങനെയാണ് ജൂലൈ അഞ്ചിലെ ഇന്ധന നിരക്കുകള്‍. എറാണകുളം- 107.61 രൂപ, 96.54 എന്നിങ്ങനെയാണ് പെട്രോള്‍ ഡീസല്‍ നിരക്ക്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol-Diesel Price | ഇന്ത്യൻ റിഫൈനറികൾ നേടിയത് 700 കോടിയുടെ വിദേശനാണ്യം; ഇന്നത്തെ ഇന്ധന നിരക്കുകൾ
Open in App
Home
Video
Impact Shorts
Web Stories