IRCTC | രാജ്യം ചുറ്റി തീർത്ഥയാത്ര നടത്താം; കേരളത്തിൽ നിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിനൊരുക്കി ഐ.ആർ.സി.ടി.സി.

Last Updated:

അടുത്ത ട്രെയിൻ യാത്ര 2023 ജൂലൈ 20-ന് കേരളത്തിൽ നിന്നും തിരിച്ച് ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് ജൂലൈ 31-ന് തിരികെ എത്തും

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ
#ഐശ്വര്യ അനിൽ
തിരുവനന്തപുരം: രാജ്യം ചുറ്റി ഒരു തീർത്ഥയാത്രക്കുള്ള അവസരം ഒരുക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി). ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് എന്ന പേരിൽ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകൾ ഓടിച്ചുവരുന്നു. ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ യാത്ര 2023 ജൂലൈ 20-ന് കേരളത്തിൽ നിന്നും തിരിച്ച് ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് ജൂലൈ 31-ന് തിരികെ എത്തും.
advertisement
യാത്രയിലെ പ്രധാന ഡെസ്റ്റിനേഷനുകൾ ഇനിപ്പറയുന്നു:
മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം, നർമദ നദിയിൽ ശിവപുരി എന്ന ദ്വീപിൽ സ്ഥിതിചെയ്യുന്ന ജ്യോതിർലിംഗക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വർ ക്ഷേത്രം, ഹരിദ്വാറും, ഗംഗ നദിയും, ഋഷികേശിലെ ക്ഷേത്രങ്ങളും, രാം ഝൂലയും, ഉത്തർ പ്രദേശിലെ കാശിയിലെ തീർത്ഥാടന കേന്ദ്രങ്ങളായ കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാല ഭൈരവ ക്ഷേത്രം, കാശിയിലെ പ്രശസ്തമായ ഗംഗ ആരതി, ബുദ്ധമതസ്തരുടെയും ജൈനമതസ്തരുടെയും തീർത്ഥാടന കേന്ദ്രവും അശോക സ്തംഭം ഉൾപ്പെടെ നിരവധി പ്രത്യേക കാഴ്ചകൾ സമ്മാനിക്കുന്നതുമായ സാരാനാഥ്,  അയോദ്ധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, അവിടെ പുണ്യനദിയായ സരയു നദിയും. ഗംഗ-യമുന-സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം തുടങ്ങി വേദ കാലഘട്ടം മുതൽ ഇങ്ങോട്ടുള്ള ചരിത്രം പേറുന്ന നിരവധി തീർത്ഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
സ്ലീപ്പർ ക്ലാസും, 3 ടയർ എസി സൗകര്യവുമുള്ള അത്യാധുനികമായ എൽ.എച്ച്.ബി. ട്രെയിനിൽ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ റെയിൽവേ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്.
ട്രെയിൻ യാത്ര, രാത്രി താമസം, യാത്രയ്ക്കുള്ള വാഹന സൗകര്യങ്ങൾ:
ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര, എ.സി. അല്ലെങ്കിൽ നോൺ എ.സി വാഹനങ്ങളിൽ യാത്ര. രാത്രി താമസത്തിനായി എ.സി. ഹോട്ടലുകളിൽ താമസം. മൂന്നു നേരം വെജിറ്റേറിയൻ ഭക്ഷണം. ടൂർ എസ്കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം. യാത്രാ ഇൻഷ്വറൻസ്.നോൺ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 24,350/- രൂപയും  തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ  ഒരാൾക്ക് 36,340/- രൂപയുമാണ് യാത്ര ചിലവ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
IRCTC | രാജ്യം ചുറ്റി തീർത്ഥയാത്ര നടത്താം; കേരളത്തിൽ നിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിനൊരുക്കി ഐ.ആർ.സി.ടി.സി.
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement