കൊച്ചിയിൽ പെട്രോളിന് 97 രൂപ 60പൈസയും ഡീസലിന് 93 രൂപ 99 പൈസയുമാണ് പുതുക്കിയ വില. 22ദിവസത്തിനിടെ പന്ത്രണ്ടു തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കർണാടക എന്നീ സംസ്ഥാനങ്ങളിൽ പെട്രോൾ വില ഇതിനോടകം നൂറു കടന്നു.
ഇന്നലെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ 44 പൈസയുമായിരുന്നു വില. പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്നലെ കൂട്ടിയത്.
advertisement
You may also like:മഴവില്ലിൻ അജ്ഞാത വാസം കഴിഞ്ഞു; പൂവച്ചല്‍ ഖാദര്‍ യാത്രയായി
ജൂൺ 18 വെള്ളിയാഴ്ച നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ജൂൺ 19 ശനിയാഴ്ച രണ്ട് ഇന്ധന വിലയിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച ഡീസൽ നിരക്ക് 28-30 പൈസയായി വർദ്ധിച്ചു.
അതിനിടെ ആഗോള തലത്തിൽ ക്രൂഡോയിൽ വിലയിൽ 0.66 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാരലിന് 72.60 യുഎസ് ഡോളറിനാണ് ക്രൂഡോയിൽ വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 0.49 ശതമാനം ഇടിഞ്ഞ് ബാരലിന് 70.69 യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നതെന്ന് ഗുഡ് റിട്ടേൺസ്.കോം റിപ്പോർട്ട് ചെയ്തു.
മൂല്യവർധിത നികുതി (വാറ്റ്) അനുസരിച്ച് ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ രണ്ട് പ്രധാന ഇന്ധനങ്ങളുടെയും വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ ഒ.എം.സികൾ ദിവസേന ഇന്ധനവിലയിൽ മാറ്റം വരുത്തുന്നു.