TRENDING:

Fuel price | പെട്രോൾ, ഡീസൽ നിരക്കുകൾ; പ്രധാന നഗരങ്ങളിലെ വിലവിവരപ്പട്ടിക പരിശോധിക്കാം

Last Updated:

മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം പെട്രോൾ, ഡീസൽ വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജൂലൈ 15 ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക്, രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സർക്കാർ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച് ഗാസിയാബാദിൽ പെട്രോളിന് 14 പൈസ കുറഞ്ഞ് ലിറ്ററിന് 96.44 രൂപയായി, ഡീസൽ ലിറ്ററിന് 13 പൈസ കുറഞ്ഞ് 89.62 രൂപയായി. ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ പെട്രോളിന് 12 പൈസ വർധിച്ച് 107.54 രൂപയിലും ഡീസൽ ലിറ്ററിന് 11 പൈസ വർധിച്ച് 94.32 രൂപയിലുമെത്തി. ഹരിയാനയിലെ ഗുരുഗ്രാമിൽ പെട്രോൾ ലിറ്ററിന് 19 പൈസ കുറഞ്ഞ് 96.99 രൂപയായി, എന്നാൽ ഡീസൽ 19 പൈസ കുറഞ്ഞ് 89.86 രൂപയ്ക്ക് വിൽക്കുന്നു.

advertisement

Also read: എയർബിഎൻബിയിൽ റൂം ബുക്ക് ചെയ്തയാൾക്ക് കിട്ടിയത് ബാത്ത് റൂമിനുള്ളിൽ ഒരു ബെഡ്; ചിത്രം വൈറൽ

നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസൽ ലിറ്ററിന് 89.62 രൂപയിലുമാണ് വിൽക്കുന്നത്. അതേസമയം മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.

advertisement

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.

എന്തുകൊണ്ടാണ് സംസ്ഥാനങ്ങളിൽ ഇന്ധനവില വ്യത്യാസപ്പെടുന്നത്?

ഓരോ ദിവസത്തെയും നിരക്കുകൾ, പുതിയതോ മാറ്റമില്ലാത്തതോ ആകട്ടെ, ആ ദിവസം രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. മൂല്യവർദ്ധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ തുടങ്ങിയ മാനദണ്ഡങ്ങൾ മൂലമാണിത്.

advertisement

പെട്രോൾ, ഡീസൽ എന്നിവയുടെ പ്രതിദിന നിരക്ക് എസ്എംഎസിലൂടെയും അറിയാനാകും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് RSP അവരുടെ സിറ്റി കോഡ് എന്നിവ 9224992249 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ട് വിവരങ്ങൾ ലഭിക്കും. കൂടാതെ ബിപിസിഎൽ ഉപഭോക്താക്കൾക്ക് 9223112222 എന്ന നമ്പറിലേക്ക് RSPയും അവരുടെ സിറ്റി കോഡും ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ച് വിവരങ്ങൾ ലഭിക്കും. അതേസമയം, HPCL ഉപഭോക്താക്കൾക്ക് HPPrice സിറ്റി കോഡ് എന്നിവ 9222201122 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ട് വില അറിയാനാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Here we present the latest price for petrol and diesel in India. The info is presented as per the data available on July 15, 2023. Fuel prices are bound to change at 6am everyday

മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | പെട്രോൾ, ഡീസൽ നിരക്കുകൾ; പ്രധാന നഗരങ്ങളിലെ വിലവിവരപ്പട്ടിക പരിശോധിക്കാം
Open in App
Home
Video
Impact Shorts
Web Stories