എയർബിഎൻബിയിൽ റൂം ബുക്ക് ചെയ്തയാൾക്ക് കിട്ടിയത് ബാത്ത് റൂമിനുള്ളിൽ ഒരു ബെഡ്; ചിത്രം വൈറൽ
- Published by:user_57
- news18-malayalam
Last Updated:
ഒറ്റ നോട്ടത്തിൽ തന്നെ ഇതൊരു ബാത്ത് റൂം ആണെന്നെ കാര്യം ആർക്കും മനസിലാകും. ഇതിനെ തുടർന്നാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കാൻ ഡേവിഡ് തീരുമാനിച്ചത്
ലണ്ടനിൽ എയർബിഎൻബി വഴി റൂം ബുക്ക് ചെയ്ത് ഒരാൾക്ക് ലഭിച്ച താമസസ്ഥലത്തിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസ്സറായ ഡേവിഡ് ഹോൾട്ട്സ് എന്ന ആളാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത് എയർബിഎൻബി സർവീസുകളുടെ ഗുണനിലവാരത്തെയും കൃത്യതയെയും ആളുകൾ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ്. കാരണം ലണ്ടനിൽ താത്കാലികമായി താമസിക്കാൻ താൻ ബുക്ക് ചെയ്ത മുറി നേരിൽകണ്ടപ്പോൾ ഡേവിഡ് തന്നെ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. ഒരു വലിയ ബാത്ത് റൂമിനുള്ളിൽ കിടക്കാനുള്ള ബെഡ് അടക്കം ഉൾപ്പെടുത്തിയാണ് മുറി ഒരുക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ഇതൊരു ബാത്ത് റൂം ആണെന്നെ കാര്യം ആർക്കും മനസിലാകും. ഇതിനെ തുടർന്നാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കാൻ ഡേവിഡ് തീരുമാനിച്ചത്.
സ്ഥലത്ത് എത്തിയപ്പോൾ താൻ കണ്ടത് ഒരു ബെഡ് ബാത്ത്റൂമിൽ ഇട്ടിരിക്കുന്നതാണെന്ന് മുറിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. കട്ടിലിൽ നിന്ന് കൈയെത്തും ദൂരത്താണ് ക്ലോസറ്റ് ഉള്ളത്. അതോടൊപ്പം കിടക്കക്ക് തൊട്ട് മുൻപിൽ തന്നെ വാഷ്ബേസിനും ഷവറും സ്ഥാപിച്ചിച്ചിട്ടുണ്ട്. അതിൽ കുളിക്കാനുള്ള ഒരു ചെറിയ ഭാഗം മാത്രമാണ് ഗ്ലാസ് വാതിലുകളാൽ വേർത്തിരിച്ചിരിക്കുന്നത്. ഒരു ബാത്ത്റൂമിനെ തന്നെ കിടപ്പു മുറിയാക്കി മാറ്റിയിരിക്കുകയാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്.
advertisement
അതേസമയം, ഡേവിഡ് പങ്കുവെച്ച ട്വീറ്റിനോട് എയർബിഎൻബിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടുണ്ട് . ഈ സംഭവം എന്തായാലും അന്വേഷിക്കുമെന്ന്അവർ ഉറപ്പും നൽകി. “ഹായ്, ഡേവിഡ്. ഞങ്ങളെ സമീപിച്ചതിന് നന്ദി. നിങ്ങളുടെ എയർബിഎൻബി അക്കൌണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിൽ വിലാസത്തോടുകൂടിയ ഒരു DM ദയവായി ഞങ്ങൾക്ക് അയയ്‌ക്കുക. ഞങ്ങൾ കാര്യങ്ങൾ കൃത്യമായി പരിശോധിക്കാം,” എന്ന് എയർബിഎൻബി കുറിച്ചു. എന്നാൽ ഡേവിഡ് എയർബിഎൻബിയുടെ കസ്റ്റമർ സപ്പോർട്ടുമായി നിരവധി തവണ സംസാരിച്ചതാണെന്നും അത്തരത്തിൽ ഇനി പ്രശ്നം പരിഹരിക്കുന്നതിനോട് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രതീക്ഷിക്കാമോ എന്നും അദ്ദേഹം ചോദിച്ചു.
advertisement
എന്തായാലും ഡേവിഡ് ഹോൾട്ട്സ് പങ്കുവെച്ച ട്വീറ്റ് ഇതിനോടകം തന്നെ 1.3 കോടിയിലധികം ആളുകളാണ് കണ്ടത്. 1.48 ലക്ഷത്തിലധികം ലൈക്കുകളും ഇതിന് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് രാത്രികൾ താൻ ഈ മുറിയിൽ കിടന്നുറങ്ങിയെന്നും എന്നാൽ ഇനി അങ്ങനെ ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ബുക്ക് ചെയ്യുന്ന സമയത്ത് റൂമിന്റെ റിവ്യൂകളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ചില റിവ്യൂസ് ലഭ്യമാണെന്നും അദ്ദേഹം ഒരാളുടെ ചോദ്യത്തിന് മറുപടിയും നൽകിയിട്ടുണ്ട്.
Summary: Man who booked stay on Airbnb gets a toilet room at the hotel
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 14, 2023 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
എയർബിഎൻബിയിൽ റൂം ബുക്ക് ചെയ്തയാൾക്ക് കിട്ടിയത് ബാത്ത് റൂമിനുള്ളിൽ ഒരു ബെഡ്; ചിത്രം വൈറൽ