2023 ഡിസംബർ 31 വരെ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുകളുടെയും മറ്റ് ഫോമുകളുടെയും ആകെ എണ്ണം 1.60 കോടിയിലെത്തിയതായും ആദായ നികുതി വകുപ്പ് വെളിപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുകളുടെയും ഫോമുകളുടെയും എണ്ണം 1.43 കോടി ആയിരുന്നു.
ഇനി പായ്ക്കറ്റ് ഉൽപ്പന്നങ്ങളിൽ നിർമ്മാണ തീയതിയും യൂണിറ്റ് വിൽപ്പന വിലയും നിർബന്ധം
ഐടിആർ ഫയലിങ്ങിനുള്ള എഐഎസ് സൗകര്യം (AIS facility) കൂടുതൽ പേരും ഉപയോഗപ്പെടുത്തിയതായും ഇത് ഐടിആറുകൾ എളുപ്പത്തിലും വേഗത്തിലും ഫയൽ ചെയ്യാൻ കാരണമായതായും ആദായനികുതി വകുപ്പ് അറിയിച്ചു. TIN 2.0 എന്ന ഡിജിറ്റൽ ഇ-പേ ടാക്സ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമും നികുതിദായകർക്ക് ഐടിആർ ഫയലിംഗ് എളുപ്പമാക്കി. ഒഎൽടിഎഎസ് പേയ്മെന്റ് സിസ്റ്റത്തിന് (OLTAS payment system) പകരമായാണ് TIN 2.0 അവതരിപ്പിച്ചത്. ഇന്റർനെറ്റ് ബാങ്കിംഗ്, NEFT/RTGS, OTC സൗകര്യങ്ങൾ, ഡെബിറ്റ് കാർഡുകൾ, പേയ്‌മെന്റ് ഗേറ്റ്‌വേകൾ, യുപിഐ പോലുള്ള ഇ-പേയ്‌മെന്റ് ഗേറ്റ്‍വേകൾ തുടങ്ങിയവയും നികുതി ദായകർക്ക് അനുഗ്രഹമായി.
advertisement
'ബന്ധുവിന്റെ വായ്പ അടക്കണമെന്ന് ഭീഷണി'; എച്ച്ഡിഎഫ്സി ബാങ്കിനെതിരെ പരാതിയുമായി യുവാവ്
ഇ-മെയിലുകൾ, എസ്എംഎസ്, മറ്റ് ക്രിയേറ്റീവ് ക്യാമ്പെയ്‌നുകൾ എന്നിവയെല്ലാം നികുതി ദായകരെ വേഗത്തിൽ ഐടിആർ ഫയൽ ചെയ്യാൻ പ്രോത്സാഹിപ്പിച്ചതായും ആദായനികുതി വകുപ്പ് അറിയിച്ചു.
2023 ഡിസംബർ 31 വരെ, ഇ-ഫയലിംഗ് ഹെൽപ്പ് ഡെസ്‌ക് ടീം നികുതിദായകരുടെ 27.37 ലക്ഷം ചോദ്യങ്ങൾക്ക് മറുപടി നൽകിയതായും ആദായനികുതി വകുപ്പ് അറിയിച്ചു. നിയമങ്ങൾ പാലിച്ചതിന്, നികുതിദായകരോട് ആദായനികുതി വകുപ്പ് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വേരിഫൈ ചെയ്യാത്ത ഐടിആറുകൾ നികുതിദായകർ 30 ദിവസത്തിനകം പരിശോധിക്കണമെന്നും അവർ നിർദ്ദേശിച്ചു.
ഭൂരിഭാഗം നികുതിദായകരും തങ്ങളുടെ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്, ടാക്സ്പ്ലെയർ ഇൻഫർമേഷൻ സമ്മറി, സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന ഡാറ്റ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചതായും ആദായനികുതി വകുപ്പ് അറിയിച്ചു.