ഇനി പായ്ക്കറ്റ് ഉൽപ്പന്നങ്ങളിൽ നിർമ്മാണ തീയതിയും യൂണിറ്റ് വിൽപ്പന വിലയും നിർബന്ധം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഉൽപ്പന്നങ്ങൾ നിർമ്മിച്ച തീയതിയും ഒരു യൂണിറ്റിന്റെ വിൽപ്പന വിലയും കമ്പനികൾ നിർബന്ധമായും അച്ചടിച്ചിരിക്കണം
രാജ്യത്ത് വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ അവ നിർമ്മിച്ച തീയതിയും, യൂണിറ്റിന്റെ വിൽപ്പന വിലയും അച്ചടിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. തിങ്കളാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് അറിയിച്ചു. മുൻ ചട്ട പ്രകാരം ഉൽപ്പന്നങ്ങളിൽ നിർമ്മിച്ച തീയതിയോ അല്ലെങ്കിൽ ഇറക്കുമതി ചെയ്ത തീയതിയോ കമ്പനികളുടെ ഇഷ്ടാനുസരണം അച്ചടിക്കാനുള്ള അവസരം നൽകിയിരുന്നു.
എന്നാൽ പുതിയ ഉത്തരവിലൂടെ ഉൽപ്പന്നങ്ങൾ നിർമ്മിച്ച തീയതിയും ഒരു യൂണിറ്റിന്റെ വിൽപ്പന വിലയും കമ്പനികൾ നിർബന്ധമായും അച്ചടിച്ചിരിക്കണം. ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പലപ്പോഴും “ പല അളവുകളിൽ ആയിരിക്കും. അതുകൊണ്ട് ഒരു ഉൽപ്പന്ന യൂണിറ്റിന്റെ വില എത്ര എന്നുള്ളത് ഉപഭോക്താവിന് വ്യക്തമായി മനസിലാക്കാൻ കഴിയണം. ഒരു യൂണിറ്റ് ഉൽപ്പന്നത്തിന്റെ വില അച്ചടിക്കുന്നതിലൂടെ ഇത് സാധ്യമാകും.” - രോഹിത് കുമാർ സിങ് പറഞ്ഞു.
പുതിയ നിർദ്ദേശത്തിലൂടെ, വാങ്ങുന്ന ഉൽപ്പന്നങ്ങൾ നിർമ്മിച്ച തീയതിയും അതിന്റെ ഒരു യൂണിറ്റിന്റെ വിൽപ്പന വിലയും ഉപഭോക്താക്കൾക്ക് അറിയാൻ കഴിയും. ഉദാഹരണമായി 2.5 കിലോഗ്രാം ഗോതമ്പ് മാവിന്റെ ഒരു പാക്കേജിൽ അതിന്റെ യൂണിറ്റ് വിലയും അതായത് ഒരു കിലോയുടെ വിലയും മാക്സിമം റീട്ടെയിൽ വിലയും (എംആർപി) നൽകണം. കൂടാതെ ഒരു കിലോഗ്രാമിൽ താഴെയുള്ള ഉൽപ്പന്നങ്ങളുടെ പാക്കേജുകളിൽ എംആർപിയോടൊപ്പം ഒരു ഗ്രാമിന്റെ വിലയും രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 02, 2024 6:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇനി പായ്ക്കറ്റ് ഉൽപ്പന്നങ്ങളിൽ നിർമ്മാണ തീയതിയും യൂണിറ്റ് വിൽപ്പന വിലയും നിർബന്ധം