നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 2.0 % വർധിച്ച് 42,748 കോടി രൂപയായി. 2024 ജൂൺ 30ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് 28,785 കോടിയാണ്. ആർഐഎല്ലിന്റെ 2024 ജൂൺ 30 ലെ ഏകീകൃത അറ്റ കടം 2024 മാർച്ച് 31 ലെ 116,281 കോടി രൂപയിൽ നിന്ന് 112,341 കോടി രൂപയായി കുറഞ്ഞു.
Also Read- റിലയൻസ് ജിയോ ഇൻഫോകോമിന്റെ അറ്റാദായം 12 ശതമാനം വർധിച്ച് 5445 കോടി രൂപയായി
advertisement
നിലവിലെ മൂല്യത്തകർച്ച കാരണം നികുതിക്ക് ശേഷമുള്ള റിലയൻസിന്റെ ഏകീകൃത ലാഭം 4.0% കുറഞ്ഞ് 17,448 കോടിയായി. ദുർബലമായ റിഫൈനിംഗ് മാർജിനുകളും ഇന്ധന ക്രാക്കും ഉയർന്ന മൂല്യത്തകർച്ചയും മൂലം ജൂൺ പാദത്തിലെ അറ്റാദായത്തിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ 16,011 കോടി രൂപയിൽനിന്ന് അറ്റാദായം 15,138 കോടി രൂപയായി കുറഞ്ഞു.
Summary: Reliance Industries Ltd (RIL) reported an 11.5 percent increase in revenue to Rs 2.58 lakh crore in the fiscal first quarter from a year ago, bolstered by contributions across segments.
