മെയ് 15 ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് അവകാശ ഓഹരി നൽകാൻ തീരുമാനമായത്. കമ്പനിയുടെ യോഗ്യമായ ഇക്വിറ്റി ഷെയർഹോൾഡർമാർക്ക് അയയ്ക്കേണ്ട ചുരുക്ക കത്ത്, അവകാശ ഇഷ്യുവിന്റെ അപേക്ഷാ ഫോം, അവകാശ കത്ത് എന്നിവ കൈമാറും. 1,257 രൂപയിൽ കൈവശം വച്ചിരിക്കുന്ന ഓരോ 15 ഷെയറിനും ഒരു ഓഹരിയാണ് വാങ്ങാനാകുക. ഏപ്രിൽ 30 ന് ക്ലോസിംഗ് വിലയിലെ 14 ശതമാനം കിഴിവ് നൽകിയാണ് ഓഹരി വിൽക്കുന്നത്. റിലയൻസ് ഷെയർ വില അതിനുശേഷം 1,458.90 രൂപയായി ഉയർന്നു (വെള്ളിയാഴ്ച ക്ലോസിംഗ് വില) എന്നാൽ അവകാശ ഇഷ്യു വില ഏപ്രിൽ 30ലെ നിരക്ക് കണക്കാക്കും.
advertisement
മൂന്ന് പതിറ്റാണ്ടിനുള്ളിൽ റിലയൻസ് നടത്തുന്ന ആദ്യത്തേതാണ് നിർദ്ദിഷ്ട അവകാശ ഓഹരി വിൽപനയാണിത്. സാധാരണഗതിയിൽ, കമ്പനികൾക്ക് പണം ആവശ്യമുള്ളപ്പോൾ അത് സ്വരൂപിക്കുന്നതിനാണ് അവകാശ ഓഹരി നൽകുന്നത്. ഇതിൽ കമ്പനികൾ ഓഹരി ഉടമകൾക്ക് നിലവിലെ ട്രേഡിംഗ് വിലയ്ക്ക് കിഴിവിൽ പുതിയ ഓഹരികൾ വാങ്ങാനുള്ള അവകാശം നൽകുന്നു
എന്നാൽ റിലയൻസിനെ സംബന്ധിച്ചിടത്തോളം, ധനസമാഹരണത്തിനായല്ല ഇപ്പോൾ അവകാശ ഓഹരികൾ വിൽക്കുന്നത്. ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകാനും ഗ്രൂപ്പിലെ കടം കുറയ്ക്കാനും റിലയൻസ് വളർച്ചയിൽ പ്രമോട്ടർമാരുടെ വിശ്വാസം ഉറപ്പിക്കാനുമുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്.
1991 ൽ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ പുറപ്പെടുവിച്ച സമയത്താണ് റിലയൻസ് അവസാനമായി പൊതുജനങ്ങൾക്കായി ഓഹരി വിൽക്കാൻ തയ്യാറായത്. ഡിബഞ്ചറുകൾ പിന്നീട് 55 രൂപയ്ക്ക് ഇക്വിറ്റി ഷെയറുകളായി മാറ്റി. 2021 ഓടെ കടം പൂജ്യമായി കുറയ്ക്കുന്നതിനുള്ള പദ്ധതികൾ അംബാനി കഴിഞ്ഞ ഓഗസ്റ്റിൽ തുടക്കമിട്ടിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി ബാലൻസ് ഷീറ്റ് ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ആർഐഎൽ തങ്ങളുടെ ബിസിനസ്സുകളിലുടനീളം തന്ത്രപരമായ ഓഹരി പങ്കാളികളെ ഒപ്പംകൂട്ടുന്നുണ്ട്.
TRENDING:COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി [PHOTO]മദ്യശാലകളിലെ വെർച്വൽ ക്യൂ: 'ആപ്പ്'തയ്യാറാക്കാനൊരുങ്ങി സർക്കാർ [NEWS]കരിപ്പൂരിൽ എത്തിയ യാത്രക്കാരിയിൽനിന്ന് 7.65 കിലോ സ്വർണം പിടിച്ചെടുത്തു [NEWS]
മാർച്ച് പാദാവസാനത്തോടെ 3,36,294 കോടി രൂപയുടെ കടമാണ് ആർഐഎല്ലിനുള്ളത്. 1,75,259 കോടി രൂപയും കൈവശമുണ്ടായിരുന്നു. അറ്റ കടം 1,61,035 കോടി രൂപയിലെത്തി. കടം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി റിലയൻസ് തങ്ങളുടെ ഡിജിറ്റൽ യൂണിറ്റ് ജിയോ പ്ലാറ്റ്ഫോമിലെ ന്യൂനപക്ഷ ഓഹരികൾ ഫേസ്ബുക്ക് ഉൾപ്പടെയുള്ള കമ്പനികൾക്ക് വിറ്റു. ഓയിൽ-കെമിക്കൽസ് ബിസിനസിന്റെ അഞ്ചിലൊന്ന് വരുന്ന 15 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഓഹരി വിൽക്കുന്നതിന് സൗദി കമ്പനിയായ അരാംകോയുമായി ഏകദേശ ധാരണയായിട്ടുണ്ട്. ഇന്ധന റീട്ടെയിൽ സംരംഭത്തിന്റെ പകുതിയും ബിപി പിഎൽസിക്ക് 7,000 കോടി രൂപയ്ക്കും ടെലികമ്മ്യൂണിക്കേഷൻ ടവർ ബിസിനസ് ബ്രൂക്ക്ഫീൽഡിന് 25,200 കോടി രൂപയ്ക്കും വിറ്റും.
ഈ ഇടപാടുകളിൽ നിന്നുള്ള വരുമാനം ആർഐഎല്ലിന്റെ അറ്റ കടം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Disclaimer: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഭാഗമാണ് news18.com