കരിപ്പൂരിൽ എത്തിയ യാത്രക്കാരിയിൽനിന്ന് 7.65 കിലോ സ്വർണം പിടിച്ചെടുത്തു

Last Updated:

Gold Seized |കട്ടി കൂടിയ വളയുടെ രൂപത്തിലായിരുന്നു സ്വർണം. നികുതി അടച്ച് സ്വർണം കൊണ്ടു പോകാമായിരുന്നെങ്കിലും യാത്രക്കാരിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല.

കോഴിക്കോട്: വന്ദേ ഭാരത് ദൗത്യത്തിനിനിടെ യാത്രക്കാരിയിൽനിന്ന് 7.65 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് 180 ഗ്രാം സ്വർണം കസ്റ്റംസ് ഇന്‍റലിജൻൻസ് പിടികൂടിയത്.
കട്ടി കൂടിയ വളയുടെ രൂപത്തിലായിരുന്നു സ്വർണം. ഇത്തരത്തിൽ നാലു വളകളാണ് യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരിയെ ഹോം ക്വാറന്‍റീനിൽ വിട്ടു. ഇത് പൂർത്തിയായശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ എൻ.എസ് രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചെടുത്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂരിൽ എത്തിയ യാത്രക്കാരിയിൽനിന്ന് 7.65 കിലോ സ്വർണം പിടിച്ചെടുത്തു
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement