TRENDING:

RIL AGM 2022 | ഇന്ത്യയുടെ മുന്നേറ്റത്തിനും സമൃദ്ധിയ്ക്കും മഹത്തായ സംഭാവന നൽകാൻ റിലയൻസ് തയ്യാർ': മുകേഷ് അംബാനി

Last Updated:

സ്വാതന്ത്ര്യാനന്തര തലമുറകൾ ഇതുവരെ കൂട്ടായി നേടിയതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അടുത്ത തലമുറ ഇന്ത്യക്കാർ തയ്യാറെടുക്കുകയാണെന്നും റിലയൻസ് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗതിക്കും ഞങ്ങൾ ഇതുവരെ ചെയ്തതിനേക്കാൾ വലിയ സംഭാവന നൽകാൻ റിലയൻസ് ഒരുങ്ങുകയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. സ്വാതന്ത്ര്യാനന്തര തലമുറകൾ ഇതുവരെ കൂട്ടായി നേടിയതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അടുത്ത തലമുറ ഇന്ത്യക്കാർ തയ്യാറെടുക്കുകയാണെന്നും റിലയൻസ് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു.
advertisement

“ലോകത്തിന്റെ ചില ഭാഗങ്ങളിൽ കടുത്ത സാമ്പത്തിക സമ്മർദ്ദമുണ്ട്. ഈ സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതയ്‌ക്കിടയിലും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ഇതിന് പ്രധാനമന്ത്രി മോദിയെ ഞാൻ അഭിനന്ദിക്കുന്നു, അംബാനി പറഞ്ഞു. ‘വി കെയർ’ എന്നത് റിലയൻസിന്റെ തത്വശാസ്ത്രമാണ്'- മുകേഷ് അംബാനി പറഞ്ഞു.

'വാർഷിക വരുമാനത്തിൽ 100 ​​ബില്യൺ ഡോളർ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റായി നമ്മുടെ കമ്പനി മാറി. റിലയൻസിന്റെ ഏകീകൃത വരുമാനം 47 ശതമാനം വർധിച്ച് 7.93 ലക്ഷം കോടി രൂപ അല്ലെങ്കിൽ 104.6 ബില്യൺ ഡോളറായി. റിലയൻസിന്റെ വാർഷിക ഏകീകൃത EBITDA 1.25 ലക്ഷം കോടി രൂപയുടെ നിർണായക നാഴികക്കല്ല് പിന്നിട്ടു'- മുകേഷ് അംബാനി പറഞ്ഞു.

advertisement

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലും റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകനായി തുടർന്നു. വിവിധ പ്രത്യക്ഷ, പരോക്ഷ നികുതികൾ വഴി ദേശീയ ഖജനാവിലേക്കുള്ള റിലയൻസിന്റെ സംഭാവന 38.8 ശതമാനം വർധിച്ച് 1,88,012 കോടി രൂപയായതായും മുകേഷ് അംബാനി പറഞ്ഞു.

Also Read- RIL AGM 2022: ജിയോ 5ജി സേവനം ദീപാവലിക്ക്; രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി

"ഡിജിറ്റൽ പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള കൂടുതൽ ഓഹരി ഉടമകളെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും, നമ്മുടെ വ്യക്തിപരമായ ഇടപെടലുകളുടെ ഊഷ്മളതയും സ്നേഹവും എനിക്ക് നഷ്ടമായി. അടുത്ത വർഷം, നേരിട്ട് എല്ലാവർക്കും ഒരുമിച്ച് കൂടാനാകുന്ന ഒരു ഹൈബ്രിഡ് മോഡിലേക്ക് മാറാൻ കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു,” മുകേഷ് അംബാനി തിങ്കളാഴ്ച പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
RIL AGM 2022 | ഇന്ത്യയുടെ മുന്നേറ്റത്തിനും സമൃദ്ധിയ്ക്കും മഹത്തായ സംഭാവന നൽകാൻ റിലയൻസ് തയ്യാർ': മുകേഷ് അംബാനി
Open in App
Home
Video
Impact Shorts
Web Stories