RIL AGM 2022: ജിയോ 5ജി സേവനം ദീപാവലിക്ക്; രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി
- Published by:Anuraj GR
- news18-malayalam
Last Updated:
റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്
മുംബൈ: റിലയൻസ് ജിയോ 5ജി സേവനം ദീപാവലി മുതൽ ലഭ്യമായിത്തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്. “ഇന്ന്, ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ, പ്രത്യേകിച്ച് ഫിക്സഡ് ബ്രോഡ്ബാൻഡിൽ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് JIO 5G സേവനങ്ങൾ,” മുകേഷ് അംബാനി പറഞ്ഞു.
സമാനതകളില്ലാത്ത ഡിജിറ്റൽ അനുഭവങ്ങളും സ്മാർട്ട് ഹോം സൊല്യൂഷനുകളും ഉപയോഗിച്ച് 100 ദശലക്ഷത്തിലധികം വീടുകളെ ജിയോ 5G ബന്ധിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. “ഞങ്ങൾ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെയും ചെറുകിട ബിസിനസുകളെയും വലിയ ഉയരങ്ങളിലെത്തിക്കും, ക്ലൗഡിൽ നിന്ന് വിതരണം ചെയ്യുന്ന അത്യാധുനിക, പ്ലഗ് ആൻഡ് പ്ലേ സൊല്യൂഷനുകൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കും.”-മുകേഷ് അംബാനി പറഞ്ഞു.
ജിയോ 5G ഉപയോഗിച്ച്, റിലയൻസ് എല്ലാവരേയും എല്ലായിടത്തും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഡാറ്റയുമായി ബന്ധിപ്പിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ആഗോള വിപണിയിൽ ഡിജിറ്റൽ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം ഇത് മുന്നോട്ടുവെക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.
advertisement
'JIO 5G എല്ലാ വശങ്ങളിലും യഥാർത്ഥ 5G ആയിരിക്കും. JIO 5G സ്റ്റാൻഡ്-എലോൺ 5G സാങ്കേതികവിദ്യ, കരിയർ അഗ്രഗേഷൻ, സ്പെക്ട്രത്തിന്റെ ഏറ്റവും വലുതും മികച്ചതുമായ മിശ്രിതം എന്നിവ സ്വീകരിക്കും. 5G എന്നത് കുറച്ച് പേർക്ക് മാത്രമായി തുടരാനാവില്ല, ഞങ്ങൾ പാൻ ഇന്ത്യ പ്ലാൻ ആണ് അവതരിപ്പിക്കുന്നത്. ദീപാവലിയോടെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിലേക്കു ഞങ്ങൾ 5G അവതരിപ്പിക്കും'- മുകേഷ് അംബാനി പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2022 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
RIL AGM 2022: ജിയോ 5ജി സേവനം ദീപാവലിക്ക്; രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി