ജിയോ സിനിമയുമായി സഹകരിക്കുന്നതിലും ഈ യാത്രയുടെ ഭാഗമാകുന്നതിലും ഞാൻ വളരെ സന്തുഷ്ടനാണ്, കാരണം ഇത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നു,” രോഹിത് ശർമ്മ പറഞ്ഞു. നിരവധി സംരംഭങ്ങളിലൂടെ സ്പോർട്സ് കാഴ്‌ചയെന്നാൽ ഡിജിറ്റൽ എന്ന ജിയോ സിനിമയുടെ ആശയം സാക്ഷാത്ക്കരിക്കാൻ രോഹിത് ജിയോ സിനിമയിലെ ടീമുമായി ചേർന്ന് പ്രവർത്തിക്കും. ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പ്രീമിയം സ്പോർട്സ് പ്രോപ്പർട്ടികൾക്കായി ജിയോ സിനിമയുടെ ഡിജിറ്റൽ ഫസ്റ്റ് നിർദ്ദേശം അദ്ദേഹം സ്വീകരിക്കും.
Also read: IPL 2023 | ചെന്നൈ – രാജസ്ഥാൻ മത്സരം കണ്ടത് 2 കോടിയിലധികം പേർ; ജിയോ സിനിമയ്ക്ക് റെക്കോർഡ് നേട്ടം
advertisement
ജിയോ സിനിമയുടെ ഇന്ത്യയിലെ എല്ലാ കാഴ്ചക്കാർക്കുമായി ടാറ്റ ഐപിഎൽ 2023-ന്റെ സൗജന്യ സ്ട്രീമിംഗ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് ബ്രേക്കിംഗ് കാഴ്ചകൾ ( 550 കോടിയിലധികം) നേടി. ഏപ്രിൽ 17ന് ചെന്നൈ സൂപ്പർ കിംഗ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോൾ ടാറ്റ ഐപിഎൽ മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ് 2.4 കോടിക്ക് മുകളിൽ ജിയോ സിനിമ രേഖപ്പെടുത്തി.
സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും കാര്യത്തിലും ജിയോ-സിനിമ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രമുഖ ആഗോള, ഇന്ത്യൻ ബ്രാൻഡുകൾ ജിയോ സിനിമയിലേക്ക് ആകർഷിക്കപ്പെടുന്നു. ടിവിയെ പിന്നിലാക്കി ജിയോ സിനിമക്ക് 23 പ്രധാന സ്പോൺസർമാരും ഉണ്ട്.