IPL 2023 | ചെന്നൈ - രാജസ്ഥാൻ മത്സരം കണ്ടത് 2 കോടിയിലധികം പേർ; ജിയോ സിനിമയ്ക്ക് റെക്കോർഡ് നേട്ടം

Last Updated:

മുൻ‌പ് ഐപിഎല്ലിന്റെ സ്ട്രീമിംഗ് അവകാശം ഉണ്ടായിരുന്ന ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ നേടിയ വ്യൂവർഷിപ്പിനേക്കാൾ കൂടുതലാണ് ജിയോസിനിമ നേടിയത്

ജിയോ സിനിമ വഴി തത്സമയം സംപ്രേക്ഷണം ചെയ്ത ചെന്നൈ സൂപ്പർ കിംഗ്‌സ് രാജസ്ഥാൻ റോയൽസ് മൽസരത്തിന് റെക്കോർ‍ഡ് വ്യൂവർഷിപ്പ്. 2.2 കോടി കാണികളാണ് ഈ മൽസരം തത്സമയം കണ്ടത്. എക്കാലത്തെയും ഉയർന്ന നമ്പറാണിത്. മൽസരത്തിൽ ചെന്നൈയെ മൂന്ന്‌ റൺസിന് രാജസ്ഥാൻ റോയൽസ്‌ പരാജയപ്പെടുത്തിയിരുന്നു.
മുൻ‌പ് ഐപിഎല്ലിന്റെ സ്ട്രീമിംഗ് അവകാശം ഉണ്ടായിരുന്ന ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ നേടിയ വ്യൂവർഷിപ്പിനേക്കാൾ കൂടുതലാണ് ജിയോസിനിമ നേടിയത്. എല്ലാ ദിവസവും പുതിയ കാഴ്ചക്കാരെ നേടുകയാണ് ഈ ആപ്പ്. ആപ്പിൽ ദിവസേന ഐപിഎൽ കാണുന്നതിനായി ദശലക്ഷക്കണക്കിന് പുതിയ കാഴ്ചക്കാർ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.
2019 ലെ അവസാന ഐപിഎൽ മത്സരത്തിലാണ് ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് രേഖപ്പെടുത്തിയത്. അന്ന് 1.86 കോടി ആയിരുന്നു ആപ്പിലെ വ്യൂവർഷിപ്പ്.
ഈ സീസണിന്റെ ആദ്യ വാരാന്ത്യത്തിലും ജിയോസിനിമ 147 കോടി വീഡിയോ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എം‌എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎല്ലിലെ ഓപ്പണിംഗ് പോരാട്ടം കണ്ടത് 1.6 കോടി കാഴ്ചക്കാരാണ്. ഇതു കൂടാതെ, ജിയോസിനിമയിൽ 2.5 കോടിയിലധികം പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
ഇതിനെല്ലാം പുറമേ, ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്ത പരസ്യദാതാക്കളുടെയും സ്പോൺസർമാരുടെയും എണ്ണം ഇന്ത്യയിലെ ഇതുവരെയുള്ള ഡിജിറ്റൽ സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നമ്പറാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജിയോമാർട്ട്, ഫോൺ പേ, ടിയാ​ഗോ ഇവി, അപ്പി ഫിസ് , ഇടി മണി, കാസ്ട്രോൾ, ടിവിഎസ്, ബിം​ഗോ, സ്റ്റിങ്ങ്, അജിയോ, ഹെയർ, റുപേ, ലൂയിസ് ഫിലിപ്പ് ജീൻസ്, ആമസോൺ, റാപ്പിഡോ, അൾട്രാ ടെക് സിമന്റ്, പ്യൂമ, കമല പസന്ദ്, കിംഗ്ഫിഷർ പവർ സോഡ, ജിൻഡാൽ പാന്തർ ടിഎംടി റീബാർ, ഇൻഡീഡ് എന്നിവയാണ് ഇത്തവണത്തെ ഐപിഎല്ലിനോട് അനുബന്ധിച്ച് ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്തിരിക്കുന്ന പ്രമുഖ ബ്രാൻഡുകൾ.
advertisement
“ജിയോസിനിമയിൽ സൈൻ അപ്പ് ചെയ്‌ത പരസ്യദാതാക്കളുടെ എണ്ണം പുതിയ റെക്കോർഡാണ്. ഈ മേഖലയിൽ നിന്നുള്ള വരുമാനവും കൂടുതലാണ്. രണ്ടിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭോജ്‌പുരി, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള ലാം​ഗ്വേജ് ഫീഡുകൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മൾട്ടി-ക്യാം, 4K, ഹൈപ്പ് മോഡ് തുടങ്ങിയ ഫീച്ചറുകൾ ഞങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ, പരസ്യ ദാതാക്കളുടെ എണ്ണം ഇനിയും വളരുമെന്നാണ് പ്രതീക്ഷ. ഓരോ മത്സരത്തിനും ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന ശരാശരി സമയം ഈ വാരാന്ത്യത്തിൽ 57 മിനിറ്റായിരുന്നു. ജിയോ സിനിമയിലേക്ക് നിരവധി കാഴ്ചക്കാർ ആകർഷിക്കപ്പെട്ടു. കഴിഞ്ഞ സീസണിലെ ആദ്യ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 60 ശതമാനത്തിലധികം വർധിക്കുകയും ആദ്യ ആഴ്ചയിൽ ഈ വളർച്ച അതേപടി തുടരുകയും ചെയ്തു”, കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2023 | ചെന്നൈ - രാജസ്ഥാൻ മത്സരം കണ്ടത് 2 കോടിയിലധികം പേർ; ജിയോ സിനിമയ്ക്ക് റെക്കോർഡ് നേട്ടം
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement