TRENDING:

ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്; ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് പിന്നിട്ട് സെന്‍സെക്‌സ്

Last Updated:

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ ഓഹരികളുടെ മുന്നേറ്റമാണ് സെന്‍സെക്‌സിന്റെ കുതിപ്പിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് പിന്നിട്ട് ബിഎസ്ഇ സെന്‍സെക്‌സ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 80,074.30 ല്‍ എത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 24,307.25 കടന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ ഓഹരികളുടെ മുന്നേറ്റമാണ് സെന്‍സെക്‌സിന്റെ കുതിപ്പിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement

ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇത് എക്കാലത്തേയും ഉയര്‍ന്ന നിരക്കാണെന്ന് മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വ്വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് അരവിന്ദര്‍ സിംഗ് നന്ദയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. 2023 ഡിസംബര്‍ 11ന് 70000 പോയിന്റില്‍ എത്തിയ ഓഹരി സൂചിക ഏഴ് മാസത്തിനുള്ളില്‍ 10000 പോയിന്റ് കൂടി ചേര്‍ത്തതോടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജിഡിപിയിലുണ്ടായ വളര്‍ച്ച, വായ്പ വിപൂലീകരണം, നയങ്ങളുടെ തുടര്‍ച്ച എന്നിവയെല്ലാം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം പകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആഗോള വിപണിയുണ്ടായ ചില മാറ്റങ്ങളും സെന്‍സെക്‌സിന്റെ ഈ കുതിപ്പിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ(ജിഡിപി) കാര്യമായ വളര്‍ച്ചയാണ് ഈ വിപണി കുതിപ്പിന്റെ കാരണങ്ങളിലൊന്ന് എന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരമായ വളര്‍ച്ച നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ വായ്പാ വിപൂലീകരണവും ഈ നേട്ടത്തിന് ഒരു കാരണമായിട്ടുണ്ട്. നിക്ഷേപ-സൗഹാര്‍ദ്ദ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നയങ്ങളുടെ സുസ്ഥിരമായ തുടര്‍ച്ചയും ഓഹരി വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. നിലവിലെ ഓഹരി വിപണിയിലെ സാഹചര്യം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് വിദഗ്ധര്‍ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്; ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് പിന്നിട്ട് സെന്‍സെക്‌സ്
Open in App
Home
Video
Impact Shorts
Web Stories