വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ശക്തമായ സാമ്പത്തിക സൂചകങ്ങള്‍, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ്, ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ സ്വാധീനിച്ചത്.
സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ മുന്നോട്ടുപോകുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍, മാരുതി തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം.
advertisement
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ നീക്കം, റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടല്‍ എന്നിവയെല്ലാമാണ് വിപണിയുടെ കുതിപ്പിന് പിന്നില്‍.
ബാങ്ക് നിഫ്റ്റിയുടെ പ്രകടനം നിഫ്റ്റിയെ മറികടന്ന് മുന്നേറുകയാണ്. കഴിഞ്ഞയാഴ്ച നിഫ്റ്റി 3.5ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക് നിഫ്റ്റി 5.5ശതമാനം നേട്ടമുണ്ടാക്കി.
