ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളില്‍ 5 ശതമാനത്തിലേറെയാണ് നഷ്ടം. സെക്ടറല്‍ സൂചികകളിലേറെയും തകര്‍ച്ചയിലാണ്. നിഫ്റ്റി ബാങ്ക് സൂചികയില്‍ ആറ് ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി, ഓട്ടോ, റിയാല്‍റ്റി തുടങ്ങിയ സൂചികകളും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക് സൂചിക 10 ശതമാനത്തിലേറെ നഷ്ടത്തിലേക്ക് പതിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് 14.50 ശതമാനത്തിലേറെ തകര്‍ന്ന് 3,114 നിലവാരത്തിലെത്തി. അദാനി പവര്‍, അദാനി പോര്‍ട് ഉള്‍പ്പടെയുള്ള ഓഹരികള്‍ 10 ശതമാനത്തോളം നഷ്ടത്തിലാണ്. സെന്‍സെക്‌സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ് എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍.
advertisement
Summary: Indian benchmark indices, Nifty 50 and Sensex witnessed a significant decline in today’s trading session as early leads suggested a mixed outcome for the Lok Sabha Election 2024. The markets have retraced all the gains made on Monday. The Sensex witnessed a decline of 4,000 points, while the Nifty dropped by 929.80 around 11 am.
