TRENDING:

പണം സമ്പാദിക്കാൻ ചില നല്ല ശീലങ്ങൾ; സാമ്പത്തിക അച്ചടക്കത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ, ജോലി നഷ്ടപ്പെടൽ, പുതിയ മൊബൈൽ വാങ്ങൽ അല്ലെങ്കിൽ കാർ റിപ്പയർ തുടങ്ങിയ അപ്രതീക്ഷിത ചെലവുകൾക്കായി ഒരു എമർജൻസി ഫണ്ട് ഒരുക്കുന്നത് വളരെ മികച്ച കാര്യമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പണം സമ്പാദിക്കുക, സമ്പാദിച്ച പണം സൂക്ഷിക്കുക, ആവശ്യങ്ങൾക്ക് ചെലവാക്കുക, ചെലവുകളിൽ തന്നെ ലാഭമറിഞ്ഞ് ചെലവാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ജീവിതത്തിൽ വളരെ പ്രധാനമാണ്. എന്നാൽ പലർക്കും ഇതൊക്കെ എങ്ങനെ സാധിയ്ക്കും എന്നത് ഇപ്പോഴും അജ്ഞാതമായ കാര്യങ്ങളാണ്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ, ജോലി നഷ്ടപ്പെടൽ, പുതിയ മൊബൈൽ വാങ്ങൽ അല്ലെങ്കിൽ കാർ റിപ്പയർ തുടങ്ങിയ അപ്രതീക്ഷിത ചെലവുകൾക്കായി ഒരു എമർജൻസി ഫണ്ട് ഒരുക്കുന്നത് വളരെ മികച്ച കാര്യമാണ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

എമർജൻസി ഫണ്ട് നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ചില സാമ്പത്തിക അനിശ്ചിതത്വ സമയങ്ങളിൽ ഇത് മനസ്സമാധാനം നൽകും. അതുപോലെ തന്നെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് ബജറ്റ്. ഒരു ബജറ്റ് തയ്യാറാക്കി അതിൽ ഉറച്ചു നിൽക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ഭാവിയ്ക്ക് ശക്തമായ അടിത്തറ ഉണ്ടാക്കാൻ കഴിയും.

Also Read-ബാങ്കുകളേക്കാൾ മികച്ചതാണോ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം? നേട്ടങ്ങൾ എന്തെല്ലാം?

advertisement

പണം എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് ചില പൊതുവായ പൊടിക്കൈകൾ എന്തൊക്കെയെന്ന് നോക്കാം.

  • ബജറ്റ് തയ്യാറാക്കുക: ഒരു ബജറ്റ് ഉണ്ടാക്കിയെടുക്കുന്നത് നേരത്തെ പറഞ്ഞ പോലെ പണം ലാഭിക്കുന്നതിനുള്ള ആദ്യ പടിയാണ്. നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്യുകയും എല്ലാ മാസവും സമ്പാദ്യത്തിനായി ഒരു നിശ്ചിത തുക നീക്കിവെക്കുകയും വേണം.
  • അനാവശ്യ ചെലവുകൾ കുറയ്ക്കുക: സാധ്യമാകുമ്പോഴെല്ലാം പുറത്തു നിന്നുള്ള ഭക്ഷണം, വിനോദം, ഷോപ്പിംഗ് തുടങ്ങിയ അനാവശ്യ ചെലവുകൾ കുറയ്ക്കുക. ഈ ചെലവുകൾ ലാഭിക്കുന്നതിനുള്ള ഒന്നാമത്തെ വഴി വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. വിനോദത്തിന് സൗജന്യമായി ചെയ്യാനാകുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുക. അത്യാവശ്യമുള്ളതല്ലെങ്കിൽ ഷോപ്പിങ് തല്ക്കാലം മാറ്റിവയ്ക്കുക.
  • advertisement

  • പൊതുഗതാഗതം ഉപയോഗിക്കുക: നല്ല പൊതുഗതാഗത സൗകര്യമുള്ള ഒരു നഗരത്തിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ നിങ്ങളുടെ കാർ ഓടിക്കുന്നതിന് പകരം പൊതുഗതാഗതം ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇന്ധനം, അറ്റകുറ്റപ്പണികൾ, പാർക്കിംഗ് ഫീസ് എന്നിവയിൽ നിന്ന് പണം ലാഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
  • ഊർജം സംരക്ഷിക്കുക: ഉപയോഗത്തിലില്ലാത്തപ്പോൾ ലൈറ്റുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫാക്കിയും ഊർജ-കാര്യക്ഷമമായ വീട്ടുപകരണങ്ങൾ ഉപയോഗിച്ചും ലൈറ്റുകൾക്ക് പകരം പ്രകൃതിദത്തമായ വെളിച്ചം ഉപയോഗിച്ചും വീട്ടിലെ വൈദ്യുതി ബിൽ ലാഭിക്കാം.
  • പാചകം ചെയ്യുക: വീട്ടിൽ പാചകം ചെയ്യുന്നത് ഭക്ഷണത്തിനായുള്ള പണം ലാഭിക്കുന്നതിനുള്ള മികച്ച മാർഗമാണ്. കൂടുതൽ ലാഭിക്കാൻ ഭക്ഷണ സംബന്ധമായ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പലചരക്ക് സാധനങ്ങൾ മൊത്തമായി വാങ്ങുകയും ചെയ്യുക.
  • advertisement

  • വിലകൾ താരതമ്യം ചെയ്യുക: ഒരു സാധനം വാങ്ങുന്നതിന് മുൻപ് വിവിധ റീട്ടെയിലർമാരുടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെയും വിലകൾ തമ്മിൽ താരതമ്യം ചെയ്യുക. മികച്ച ഡീലുകൾ കണ്ടെത്താനും പണം ലാഭിക്കാനും ഇത് നിങ്ങളെ സഹായിക്കും.
  • ക്രെഡിറ്റ് കാർഡുകൾ വിവേകപൂർവ്വം ഉപയോഗിക്കുക: നിങ്ങൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ പലിശ നിരക്കുകൾ ഒഴിവാക്കാൻ എല്ലാ മാസവും നിങ്ങളുടെ ബാലൻസ് പൂർണ്ണമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ റിവാർഡുകളോ ക്യാഷ്ബാക്കുകളോ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾക്ക് മുൻഗണന നൽകുക.
  • advertisement

  • പെട്ടന്നുള്ള വാങ്ങലുകൾ ഒഴിവാക്കുക: ഇംപൾസ് ആയ വാങ്ങലുകൾ ഒഴിവാക്കാൻ ശ്രമിക്കുക. ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
  • മൊത്തത്തിൽ വാങ്ങുക: പലചരക്ക് സാധനങ്ങൾ അല്ലെങ്കിൽ വീട്ടാവശ്യങ്ങൾക്ക് ഉള്ള സാധനങ്ങൾ മൊത്തമായി വാങ്ങുന്നതാണ് നല്ലത്.
  • യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക: നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ കിഴിവുകളും മറ്റ് ഓഫറുകളും പ്രയോജനപ്പെടുത്തുന്നതിന് യാത്രയും താമസവും എല്ലാം മുൻകൂട്ടി ബുക്ക് ചെയ്യുക.
  • ലോയൽറ്റി പ്രോഗ്രാമുകൾ ഉപയോഗിക്കുക: പല റീട്ടെയിലർമാരും സേവന ദാതാക്കളും നിങ്ങളുടെ വാങ്ങലുകൾക്ക് പോയിന്റുകളോ റിവാർഡുകളോ നേടാൻ അനുവദിക്കുന്ന ലോയൽറ്റി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാറുണ്ട്. നിങ്ങളുടെ ഭാവി വാങ്ങലുകളിൽ പണം ലാഭിക്കാൻ ഈ പ്രോഗ്രാമുകൾ പ്രയോജനപ്പെടുത്തുക.
  • വിൽപ്പന സമയത്തും ഉത്സവ വേളകളിലും ഷോപ്പ് ചെയ്യുക: ദീപാവലി, ക്രിസ്മസ്, സ്വാതന്ത്ര്യ ദിനം എന്നിങ്ങനെ വിവിധ ആഘോഷ വേളകളിൽ നിരവധി ഓഫറുകൾ ലഭിക്കുന്നതിനാൽ ഈ സമയങ്ങൾ സാധനങ്ങൾ വാങ്ങാൻ തിരഞ്ഞെടുക്കുക.
  • സബ്‌സ്‌ക്രിപ്‌ഷനുകൾ കുറയ്ക്കുക: നിങ്ങൾ പണമടയ്ക്കുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾ നോക്കുക, നിങ്ങൾ ഉപയോഗിക്കാത്തവും ആവശ്യമില്ലാത്തവും ഒഴിവാക്കുക.
  • പുതിയത് വാങ്ങുന്നതിനുപകരം തകരാറുകൾ പരിഹരിക്കുക: എന്തെങ്കിലും തകരാറുണ്ടെങ്കിൽ, ഉടൻ തന്നെ പുതിയത് വാങ്ങുന്നതിന് പകരം ആ തകരാർ പരിഹരിക്കാൻ ശ്രമിക്കുക.
  • സൗജന്യ ഉറവിടങ്ങൾ ഉപയോഗിക്കുക: സൗജന്യ സാമ്പത്തിക ആസൂത്രണ ടൂളുകൾ അല്ലെങ്കിൽ സൗജന്യ ഓൺലൈൻ കോഴ്സുകൾ പോലെയുള്ള പണം ലാഭിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ഇവ കണ്ടെത്തി ഉപയോഗപ്പെടുത്തുക.
  • കിഴിവുകളും കൂപ്പണുകളും ഉപയോഗിക്കുക: പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ വാങ്ങുമ്പോൾ കിഴിവുകളും കൂപ്പണുകളും ഉണ്ടോ എന്ന് നോക്കുക. പല ചില്ലറ വ്യാപാരികളും പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്ന പ്രത്യേക കിഴിവുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യാറുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓർക്കുക പണം സമ്പാദിക്കുന്നതിന് അച്ചടക്കവും ക്ഷമയും ആവശ്യമാണ്. നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നിലയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. ഇത്തരം ചില ലളിതമായ കാര്യങ്ങൾ ശീലമാക്കുന്നതിലൂടെ കാലക്രമേണ സാമ്പത്തിക നിലയിൽ വലിയ വളർച്ച കൈവരിക്കാൻ നിങ്ങൾക്ക് കഴിയും.

മലയാളം വാർത്തകൾ/ വാർത്ത/Money/
പണം സമ്പാദിക്കാൻ ചില നല്ല ശീലങ്ങൾ; സാമ്പത്തിക അച്ചടക്കത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories