ബാങ്കുകളേക്കാൾ മികച്ചതാണോ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം? നേട്ടങ്ങൾ എന്തെല്ലാം?
- Published by:user_57
- news18-malayalam
Last Updated:
ബാങ്കുകളും പോസ്റ്റ് ഓഫീസ് എഫ്ഡികളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്നും നോക്കാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിശ്ചിത ഇടവേളകളിൽ റിപ്പോ നിരക്കുകൾ ഉയർത്തിയതിന് ശേഷം പലരും സ്ഥിര നിക്ഷേപങ്ങളെ (എഫ്‌ഡി) മികച്ച ഒരു സമ്പാദ്യ സാധ്യതയായി കാണാൻ തുടങ്ങി. കഴിഞ്ഞ വർഷം മെയ് മുതലാണ് ബാങ്കുകൾ എഫ്ഡിയുടെ പലിശ നിരക്ക് ഉയർത്തി തുടങ്ങിയത്. ബാങ്ക് എഫ്ഡികൾക്ക് സമാനമായതും മികച്ച പലിശ നിരക്കിലുള്ളതുമായ സേവിംഗ്സ് ഓപ്ഷനുകൾ പോസ്റ്റ് ഓഫീസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബാങ്കുകളിലാണോ പോസ്റ്റ് ഓഫീസുകളിലാണോ ടേം ഡെപ്പോസിറ്റുകൾ മികച്ചതെന്ന് തീരുമാനിക്കാൻ അല്പം പ്രയാസമാണ്. ബാങ്കുകളും പോസ്റ്റ് ഓഫീസ് എഫ്ഡികളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്നും നോക്കാം:
Also read: Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ഡിജിറ്റലായി സ്വർണം വാങ്ങുന്നതിനുള്ള നാല് വഴികൾ
പലിശ നിരക്കുകൾ
വിവിധ ടേം ഡെപ്പോസിറ്റുകൾക്ക് 6.8 മുതൽ 7.5 ശതമാനം വരെയാണ് പോസ്റ്റ് ഓഫീസുകൾ വാഗ്ദാനം ചെയ്യുന്ന പലിശ. മറുവശത്ത് ബാങ്ക് എഫ്ഡികൾക്ക് ഏകീകൃതമായ ഒരു പലിശ നിരക്കില്ല. ടേം ഡെപ്പോസിറ്റ് സ്കീമുകൾക്ക് വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ റിട്ടേണുകൾ പോസ്റ്റ് ഓഫീസുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ പലപ്പോഴും കൂടുതലായിരിക്കും.
advertisement
സ്ഥിരത:
പോസ്റ്റ് ഓഫീസ് സ്കീമുകൾ കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ അവ ഉറപ്പുള്ള ഒരു നിക്ഷേപമാണ്. വിപണിയിലെ സാഹചര്യങ്ങളുടെ ഫലവുമായി ബന്ധപ്പെട്ട് എഫ്ഡികളേക്കാൾ സുരക്ഷിതമായ നിക്ഷേപമാണ് ഇത്. കൂടാതെ ഈ സ്കീമുകൾ സർക്കാർ തന്നെ ഇൻഷ്വർ ചെയ്തിട്ടുള്ളതാണ്.
നികുതി ആനുകൂല്യങ്ങൾ:
ബാങ്കുകളും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളും ഒരു പോലെ 1.5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കാലാവധി:
ബാങ്ക് ടേം ഡെപ്പോസിറ്റുകളുടെ കാലാവധി 7 ദിവസം മുതൽ 10 വർഷം വരെ നീണ്ടുനിൽക്കും. പോസ്റ്റ് ഓഫീസ് എഫ്ഡികൾക്ക് 5 വർഷം വരെ മാത്രമേ കാലാവധി ലഭിക്കൂ.
advertisement
ബാങ്ക്, പോസ്റ്റ് ഓഫീസ് എഫ്ഡികൾ എങ്ങനെ തിരഞ്ഞെടുക്കാം:
നിക്ഷേപകർ തങ്ങളുടെ പണം ഒരു ടേം ഡെപ്പോസിറ്റിൽ ഇടുന്നതിന് മുമ്പ് വിവിധ ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. റിട്ടേൺ നിരക്ക് മാത്രമായിരിക്കരുത് പരിഗണിക്കേണ്ട ഘടകം. വരുമാനത്തിന്റെ കാര്യത്തിൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ സുരക്ഷിതമായ നിക്ഷേപമാണ്. അത് ബാങ്കുകളുമായി മത്സരിക്കും വിധമുള്ള പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നിക്ഷേപകർ അവരുടെ മുഴുവൻ സമ്പാദ്യവും ഒരു സ്കീമിൽ മാത്രം നിക്ഷേപിക്കരുത്. നാണയപ്പെരുപ്പത്തെ മറികടക്കാനും നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ് വൈവിധ്യമാർന്ന നിക്ഷേപ രീതി. എല്ലാത്തിനുമപരിയായി പോസ്റ്റോഫീസ് നിക്ഷേപങ്ങൾക്ക് സർക്കാർ നൽകുന്ന ഉറപ്പ് തന്നെയാണ് ഏറ്റവും വലിയ നേട്ടം. എന്ത് സംഭവിച്ചാലും നിക്ഷേപം തിരിച്ച് കിട്ടുമെന്നുള്ള ഉറപ്പ് കൂടുതൽ പേരെ ഇതിലേയ്ക്ക് ആകർഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 22, 2023 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്കുകളേക്കാൾ മികച്ചതാണോ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം? നേട്ടങ്ങൾ എന്തെല്ലാം?