TRENDING:

കഴിഞ്ഞ 22 വർഷത്തിനിടെ 34806 ശതമാനം ഓഹരി വളർച്ച; ഓഹരിയുടമകൾ ലക്ഷാധിപതികളും കോടിപതികളുമായി

Last Updated:

2001 സെപ്തംബറിൽ ഓഹരി വില 4 രൂപ ആയിരുന്നത് ഇപ്പോൾ 1396 രൂപയിൽ എത്തിനിൽക്കുന്ന ഒരു സ്റ്റോക്കിനെ പരിചയപ്പെടാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓഹരിവിപണിയിൽ വലിയ വിജയഗാഥകൾ സൃഷ്ടിച്ച നിരവധി കമ്പനികളും നിക്ഷേപകരുമുണ്ട്. എന്നാൽ അതുല്യമായ വളർച്ച കൈവരിച്ച ഒരു ഓഹരിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഗാർവെയർ ഹൈ-ടെക് ഫിലിംസ് ആണ് നിക്ഷേപകരെ ലക്ഷാധിപതികളും കോടിപതികളുമാക്കി മാറ്റുന്നത്. കഴിഞ്ഞ 22 വർഷത്തിനിടെ 34806% വളർച്ചയാണ് ഈ ഓഹരി നേടിയത്. എന്തിനേറെ പറയുന്നു, ഈ വർഷം മാർച്ചിന് ശേഷം ഈ സ്റ്റോക്ക് നേടിയ വളർച്ച 171 ശതമാനത്തിലേറെയാണ്.
ഓഹരി വിപണി
ഓഹരി വിപണി
advertisement

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ, സ്റ്റോക്കിന്റെ മുൻ ക്ലോസിംഗ് വിലയായ 1,329 രൂപയിൽ നിന്ന് 20 ശതമാനം വളർച്ച ഇനിയും പ്രവചിക്കുന്നുണ്ട്. കയറ്റുമതി അധിഷ്‌ഠിത ആഗോള സ്പെഷ്യാലിറ്റി ഫിലിം പ്രൊഡ്യൂസറായ ഗാർവെയർ ഹൈ-ടെക് ഫിലിംസിന്റെ ഓഹരികൾ തുടക്കം മുതൽക്കേ സ്ഥിരമായി മുന്നേറുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് മാസങ്ങളിൽ, അതായത് 2023 മാർച്ച് മുതൽ 2023 ഓഗസ്റ്റ് വരെ, ശ്രദ്ധേയമായ കുതിപ്പാണ് ഈ ഓഹരി നടത്തിയത്. മാർച്ചിലെ 491 രൂപയിൽ നിന്ന് 171 ശതമാനമായാണ് ഈ ഓഹരി കുതിച്ചത്.

advertisement

ആഗോളതലത്തിൽ ഉയർന്ന നിലവാരമുള്ള ടെൻസൈൽ പോളിസ്റ്റർ ഫിലിമുകൾ, സോളാർ കൺട്രോൾ ഫിലിമുകൾ, പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളാണ് ഗാർവെയർ ഹൈടെക് ഫിലിംസ്. ഇത് മാത്രമല്ല, സോളാർ കൺട്രോൾ വിൻഡോ ഫിലിമുകളുടെ (SCF) ഇന്ത്യയിലെ ഏക നിർമ്മാതാവും കമ്പനിയാണ്. നിലവിൽ, കമ്പനി ലോകമെമ്പാടുമുള്ള 80 രാജ്യങ്ങളിൽ അതിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. അതായാത് ആഗോളതലത്തിൽ വിൽപനവിഹിതം 69 ശതമാനം.

കഴിഞ്ഞ 22 വർഷത്തിനിടെ കമ്പനിയുടെ സ്റ്റോക്ക് 34,806 ശതമാനം ഉയർന്നു എന്നത് ശ്രദ്ധേയമാണ്. 2001 സെപ്തംബറിൽ ഓഹരി വില 4 രൂപ ആയിരുന്നത് ഇപ്പോൾ 1396 രൂപയിൽ എത്തിനിൽക്കുന്നു. ബ്രോക്കറേജും വിദഗ്ധരും സ്റ്റോക്ക് വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. പ്രധാനമായും ദീർഘകാല നിക്ഷേപകർക്ക് വൻനേട്ടമാണ് ഈ സ്റ്റോക്ക് മൂലം ഉണ്ടായത്. 2023 സെപ്തംബർ 6 ന് ഓഹരി വില 6 ശതമാനം വരെ ഉയർന്ന് 5.04 ശതമാനം അറ്റാദായത്തിൽ ക്ലോസ് ചെയ്തു.

advertisement

ഈ സ്റ്റോക്ക് വാങ്ങിയ ഒരാൾ എങ്ങനെയാണ് കോടീശ്വരനായി മാറുന്നതെന്ന് നോക്കാം- ഒരു നിക്ഷേപകൻ 22 വർഷം മുമ്പ് കമ്പനിയിൽ 29,000 രൂപ നിക്ഷേപിച്ചാൽ, അവർ ഇപ്പോൾ കോടീശ്വരന്മാരായി മാറിയിട്ടുണ്ടാകും. ഓഹരിയുടെ വില 1,396 രൂപയാണെങ്കിൽ, ഈ മൊത്തം ഓഹരികളുടെ മൂല്യം 1.01 കോടി കവിയും. ആശ്ചര്യകരമെന്നു പറയട്ടെ, 2023 മാർച്ച് 28-ന് 492.05 രൂപയായിരുന്നു ഓഹരികളുടെ വില. ഇപ്പോൾ 186 ശതമാനം നേട്ടത്തോടെ 1406.55 രൂപയിലെത്തിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂല്യവർധിത ഉൽപന്നങ്ങളുടെ ശേഷി ഇനിയും വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ ഓഹരി വിലയിൽ ഇനിയും വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ റിപ്പോർട്ട് ചെയ്തു. ഈ പ്രത്യേക സ്റ്റോക്കിന് 1,600 രൂപയാണ് കമ്പനി ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
കഴിഞ്ഞ 22 വർഷത്തിനിടെ 34806 ശതമാനം ഓഹരി വളർച്ച; ഓഹരിയുടമകൾ ലക്ഷാധിപതികളും കോടിപതികളുമായി
Open in App
Home
Video
Impact Shorts
Web Stories