പൊതു റിപ്പോർട്ടുകളിൽ നിന്നുള്ള ഡാറ്റ സമാഹരിക്കുകയും പിരിച്ചുവിടലുകൾ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന FYI യുടെ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 3,12,600 ജീവനക്കാർക്ക് കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടതായി പറയുന്നു. 2023ൽ മാത്രം 174 ടെക് കമ്പനികൾ 56,570 ജീവനക്കാരെ പിരിച്ചുവിട്ടു. തൊഴിൽ നഷ്ടപ്പട്ട നിരവധി ഇന്ത്യക്കാർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
advertisement
” H-1B വിസ പ്രകാരം കുടിയേറ്റക്കാരിയായതിനാൽ തനിക്ക് അവധിയെടുക്കാൻ അനുവാദമില്ല. ഇടവേള ഇല്ലാതെ തന്നോട് ജോലിചെയ്യണമെന്നാണ് ഗൂഗിൾ ആവശ്യപ്പെട്ടത് ” 10 മാസം മുൻപ് മാത്രം ഗൂഗിളിൽ ജോലിക്ക് ചേർന്ന മോനാംബിഗ എം തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറയുന്നു.മൂന്ന് വർഷവും ആറ് മാസവും ഗൂഗിളിൽ പ്രവർത്തിച്ചതിന് ശേഷമാണ് കുനാൽ കുമാർ ഗുപ്തയ്ക്ക് ടെർമിനേഷൻ മെയിൽ ലഭിച്ചത്.
“ഞാൻ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണ്, എച്ച്-1 ബി വിസയിൽ ഉള്ളതിനാൽ ഒരു ജോലി കണ്ടെത്താൻ എനിക്ക് സഹായം ആവശ്യമാണ്, എനിക്ക് ജോലി കണ്ടെത്താൻ 60 ദിവസങ്ങൾ മാത്രമേ ഉള്ളൂ” ഗുപ്ത പറയുന്നു. അതേസമയം, സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് സ്ഥാപനമായ സ്‌പോട്ടിഫൈ തിങ്കളാഴ്ച തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ 6% അല്ലെങ്കിൽ 600 ജീവനക്കാരുടെ കുറവ് വരുത്തുന്നതായി പ്രഖ്യാപിച്ചു.
Also read- 1337 കോടി രൂപ പിഴയ്ക്കെതിരായ ഗൂഗിളിന്റെ അപ്പീൽ പരിഗണിച്ചു; ഇപ്പോൾ 10% അടയ്ക്കാൻ നിർദേശം
ജീവനക്കാർക്കുള്ള കത്തിൽ, സിഇഒ ഡാനിയേൽ ഏക് പറഞ്ഞത് ഇങ്ങനെയാണ്: “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ വേഗത മെച്ചപ്പെടുത്തുന്നതിൽ വലിയ പുരോഗതി കൈവരിച്ചെങ്കിലും, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ അത്ര ശ്രദ്ധിച്ചിട്ടില്ല. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിൽ, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം. അതിനാൽ, കൂടുതൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ ചില പുനഃക്രമീകരണങ്ങൾ നടത്താൻ തീരുമാനിച്ചു. ”
എച്ച്ആർ വിദഗ്ധരുടെ അഭിപ്രായത്തിൽ, യുഎസിൽ ജോലി നഷ്ടപ്പെട്ടവർക്ക് ഇന്ത്യയിൽ ഒരു ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. “ഫുൾ-സ്റ്റാക്ക് എഞ്ചിനീയർമാർ, ഡാറ്റാ അനലിസ്റ്റുകൾ, ശാസ്ത്രജ്ഞർ, DevOps സ്പെഷ്യലിസ്റ്റുകൾ, ക്ലൗഡ് എഞ്ചിനീയർമാർ തുടങ്ങിയ ഹോട്ട് സ്കില്ലുകൾക്ക് കൂടുതൽ അവസരം കിട്ടിയേക്കുമെന്നും വിദഗ്ധർ പറയുന്നു.