ഇന്ത്യയിൽ 79,900 രൂപയാണ് ഐഫോൺ 14 ന്റെ വില. കഴിഞ്ഞ വർഷം ഐഫോൺ 13 പുറത്തിറങ്ങിയപ്പോഴും ഇന്ത്യയിൽ ഇതേ വിലയിലായിരുന്നു വിപണിയിലെത്തിയത്. ഐഫോൺ 14 പുറത്തിറങ്ങിയതിനു പിന്നാലെ ഐഫോൺ 12 ന്റേയും 13 ന്റേയും വില കുത്തനെ കുറച്ചിരിക്കുകയാണ് ആപ്പിൾ.
ഐഫോൺ 13, 128 ജിബി വേരിയന്റിന് 69,900 രൂപയാണ് ഇന്ത്യയിലെ പുതിയ വില. മാത്രമല്ല, അടുത്തയാഴ്ച്ച ആരംഭിക്കുന്ന ആമസോൺ, ഫ്ലിപ്കാർട്ട് ഫെസ്റ്റിവ് സെയിലിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാനാകും.
advertisement
Also Read- ഏറ്റവും വിലകൂടിയ ഐഫോൺ; iPhone 14 Pro,iPhone 14 Pro Max വില അറിയാം
ഐഫോൺ 13 ന് സ്റ്റിക്കർ വിലയായ 79,900 രൂപയേക്കാൾ 10,000 രൂപ കിഴിവാണുള്ളത്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ട്രേഡ്-ഇൻ ഓപ്ഷൻ ഉപയോഗിച്ച് ഇതിലും കുറഞ്ഞ വിലയിൽ 13 നേടാം.
മാത്രമല്ല, പുറത്തിറങ്ങിയ സമയത്ത് 79,900 രൂപയുണ്ടായിരുന്ന ഐഫോൺ 12 ന് 20,000 രൂപയോളം കിഴിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 59,990 രൂപയ്ക്ക് ഐഫോൺ 12 ഇപ്പോൾ വാങ്ങാം. ആമസോൺ , ഫ്ലിപ്കാർട്ടിലെ ഫെസ്റ്റിവൽ സെയിലിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് ഫോൺ സ്വന്തമാക്കാവുന്നതാണ്.
14 സീരീസിൽ അൽപമെങ്കിലും വില കുറവുള്ളത് ഐഫോൺ 14 (6.1 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളത്), ഐഫോൺ 14 പ്ലസ് (6.7 ഇഞ്ച് ഡിസ്‌പ്ലേ) എന്നിവയാണ്. കുറഞ്ഞ ബജറ്റിൽ ജനപ്രിയമാകാൻ പോകുന്ന മോഡലുകളായിരിക്കും ഇവ. പക്ഷേ, ഐഫോൺ 14 സീരീസിലെ യഥാർത്ഥ താരങ്ങൾ പ്രോ സീരീസാണ്.