iphone 14| ഏറ്റവും വിലകൂടിയ ഐഫോൺ; iPhone 14 Pro,iPhone 14 Pro Max വില അറിയാം
- Published by:Naseeba TC
- news18-malayalam
Last Updated:
ഐഫോൺ 14 സീരീസിലെ യഥാർത്ഥ താരങ്ങൾ പ്രോ സീരീസാണ്.
'ഫാർ ഔട്ട്' ഇവന്റ് 2022-ൽ ഐഫോൺ 14 സീരീസ് പുറത്തിറക്കി ആപ്പിൾ. 14 സീരിസിലുള്ള ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്.
14 സീരീസിൽ അൽപമെങ്കിലും വില കുറവുള്ളത് ഐഫോൺ 14 (6.1 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളത്), ഐഫോൺ 14 പ്ലസ് (6.7 ഇഞ്ച് ഡിസ്‌പ്ലേ) എന്നിവയാണ്. കുറഞ്ഞ ബജറ്റിൽ ജനപ്രിയമാകാൻ പോകുന്ന മോഡലുകളായിരിക്കും ഇവ. പക്ഷേ, ഐഫോൺ 14 സീരീസിലെ യഥാർത്ഥ താരങ്ങൾ പ്രോ സീരീസാണ്.
iPhone 13 സീരീസിൽ ഉള്ള അതേ A15 ബയോണിക് ചിപ്‌സെറ്റ് തന്നെയാണ് iPhone 14, iPhone 14 Plus ലും ഉള്ളത്. ഡിസൈനും അങ്ങനെ തന്നെ. ക്യാമറയിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. ലിയ സെൻസറുള്ള മികച്ച ക്യാമറകളും ഓട്ടോഫോക്കസോടുകൂടിയ പുതിയ 12എംപി സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ഐഫോണുകളിൽ എമർജൻസി SOS കൊണ്ടുവന്നിട്ടുണ്ട്. യുഎസിലും കാനഡയിലും ഇത് 2 വർഷത്തേക്ക് മാത്രം സൗജന്യമാണ് ഈ സേവനം. ഇന്ത്യയിൽ ഈ ഫീച്ചർ ലഭ്യമാകില്ല. പുതിയ ഐഫോണുകൾ 5G കണക്റ്റിവിറ്റിയെ പിന്തുണക്കുന്നുണ്ട്.
advertisement
Meet iPhone 14 Pro, iPhone 14, Apple Watch Series 8, Apple Watch Ultra, and AirPods Pro. All that and more from the #AppleEvent
— Apple (@Apple) September 7, 2022
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്
നിരവധി പുതുമകളുമായാണ് പ്രോ സീരീസ് അവതരിച്ചിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് ഐഫോൺ 14 പ്രോ എത്തുന്നത്. നിങ്ങൾ ഫോണിൽ ചെയ്യുന്ന പ്രവർത്തനവും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി മാറുന്ന വിധത്തിലാണ് നോച്ച്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോൾ, നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷൻ പ്രദർശിപ്പിക്കും. ആപ്പിൾ ഇതിനെ ഡൈനാമിക് ഐലൻഡ് എന്നാണ് വിളിക്കുന്നത്. ഇതുവരെ ഒരു സ്മാർട്ട്ഫോണിലും ഇല്ലാത്ത സവിശേഷതയാണിത്.
advertisement
advertisement
പുതിയ iPhone 14 Pro, iPhone 14 Pro Max എന്നിവ 128GB, 256GB, 512GB, 1TB സ്റ്റോറേജ് കപ്പാസിറ്റികളിൽ ലഭ്യമാകും.
Apple iPhone 14 Pro (128GB)- 1,29,900 രൂപ
Apple iPhone 14 Pro (256 GB)- 1,39,900
Apple iPhone 14 Pro (512 GB)- Rs1,59,900
Apple iPhone 14 Pro (1TB)- 1,79,900 രൂപ
Apple iPhone 14 Pro Max (128GB)- 1,39,900 രൂപ
advertisement
Apple iPhone 14 Pro (256GB)- 1,49,900 രൂപ
Apple iPhone 14 Pro (512GB)- 1,69,900 രൂപ
Apple iPhone 14 Pro (1TB)- 1,89,900 രൂപ
സെപ്തംബർ ഒമ്പത് മുതൽ പുതിയ മോഡലുകൾ പ്രീ-ഓർഡർ ചെയ്യാം. 16 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 08, 2022 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
iphone 14| ഏറ്റവും വിലകൂടിയ ഐഫോൺ; iPhone 14 Pro,iPhone 14 Pro Max വില അറിയാം