ആറ് വര്‍ഷം മുന്‍പ് ജിയോ ആരംഭിച്ചപ്പോള്‍ ഇന്‍റര്‍നെറ്റിനെ ജനാധിപത്യവത്കരിക്കുന്നതിനും സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ഇന്ത്യയിലെ ഓരോ ജനങ്ങള്‍ക്കും എത്തിക്കുമെന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം ഒരു പ്രത്യേക അവകാശമായി സാങ്കേതിക വിദ്യകള്‍ ഇനി മുതല്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ജിയോ ഭാരത് ഫോണ്‍ ആ ദിശയിലേക്കുള്ള പുതിയ ചുവടുവെപ്പാണ്.ഇത് നവീകരണത്തിന്റെ കേന്ദ്രമാണ്, വ്യത്യസ്ത വിഭാഗങ്ങളിലുള്ള ജനങ്ങളുടെ നിത്യജീവിതത്തില്‍ അര്‍ത്ഥവത്തായ, മൂല്യമുള്ള സേവനം ഉറപ്പാക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
advertisement
ജിയോയിൽ, ഈ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ ധീരമായ നടപടികൾ കൈക്കൊള്ളുന്ന ശൈലി ഞങ്ങള്‍ തുടരും, ഈ പ്രസ്ഥാനത്തോടൊരപ്പം ചേരാൻ ഓരോ ഇന്ത്യക്കാരനെയും സ്വാഗതം ചെയ്യുന്നുവെന്നും ആകാശ് അംബാനി പറഞ്ഞു. ഒരു മഹത്തായ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒരോ വ്യക്തിയെയും ഞങ്ങള്‍ പരിപാലിക്കും.ഈ ഡിജിറ്റൽ സമൂഹത്തിന്റെ നേട്ടങ്ങൾ ഓരോ വ്യക്തിയും കൊയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഏത് അറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
JIO BHARAT | ടുജി മുക്ത് ഭാരത്: 4ജി കണക്ടിവിറ്റിയുമായി ജിയോ ഭാരത് ഫോൺ; വില 999 രൂപ മുതൽ
‘2ജി-മുക്ത് ഭാരത്’ എന്ന കാഴ്ചപ്പാടുമായാണ് ജിയോ ഭാരത് ഫീച്ചർ ഫോൺ അവതരിപ്പിച്ചത്. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് 4ജി ഇന്‍റർനെറ്റ് ലഭിക്കുന്ന ജിയോ ഭാരത് ഫോൺ അവതരിപ്പിക്കുന്നത്. ജിയോ ഭാരത് ഫോൺ നിലവിൽ ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 25 കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. റിലയൻസ് റീട്ടെയ്ൽ കൂടാതെ, മറ്റ് ഫോൺ ബ്രാൻഡുകൾ (ആദ്യം കാർബൺ), ‘ജിയോ ഭാരത് ഫോണുകൾ’ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങും.
ആദ്യത്തെ പത്ത് ലക്ഷം ജിയോ ഭാരത് ഫോണുകൾക്കുള്ള ബീറ്റ ട്രയൽ ജൂലൈ 7 ന് ആരംഭിക്കും. വെറും 999 രൂപ മുതലായിരിക്കും ജിയോ ഭാരത് ഫോണുകളുടെ വില. മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30% കുറഞ്ഞ പ്രതിമാസ പ്ലാനും 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭ്യമാകും.
അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും 14 ജിബി ഡാറ്റയ്ക്കും പ്രതിമാസം 123 രൂപയായിരിക്കും നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോൾ 2 ജിബി ഡാറ്റ പ്ലാനിന് 179 രൂപയാണ് കുറഞ്ഞ നിരക്ക്.