JIO BHARAT | 2ജി മുക്ത് ഭാരത്: 4ജി കണക്ടിവിറ്റിയുമായി ജിയോ ഭാരത് ഫോൺ; വില 999 രൂപ മുതൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ജിയോ ഭാരത് ഫോൺ നിലവിൽ ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 25 കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്
‘2ജി-മുക്ത് ഭാരത്’ എന്ന കാഴ്ചപ്പാടുമായി ജിയോ ഭാരത് ഫീച്ചർ ഫോൺ അവതരിപ്പിച്ചു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് 4ജി ഇന്‍റർനെറ്റ് ലഭിക്കുന്ന ജിയോ ഭാരത് ഫോൺ അവതരിപ്പിക്കുന്നത്.
ജിയോ ഭാരത് ഫോൺ നിലവിൽ ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 25 കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. റിലയൻസ് റീട്ടെയ്ൽ കൂടാതെ, മറ്റ് ഫോൺ ബ്രാൻഡുകൾ (ആദ്യം കാർബൺ), ‘ജിയോ ഭാരത് ഫോണുകൾ’ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങും.
ആദ്യത്തെ പത്ത് ലക്ഷം ജിയോ ഭാരത് ഫോണുകൾക്കുള്ള ബീറ്റ ട്രയൽ ജൂലൈ 7ന് ആരംഭിക്കും. വെറും 999 രൂപ മുതലായിരിക്കും ജിയോ ഭാരത് ഫോണുകളുടെ വില. മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30% കുറഞ്ഞ പ്രതിമാസ പ്ലാനും 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭ്യമാകും.
advertisement
അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും 14 ജിബി ഡാറ്റയ്ക്കും പ്രതിമാസം 123 രൂപയായിരിക്കും നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോൾ 2 ജിബി ഡാറ്റ പ്ലാനിന് 179 രൂപയാണ് കുറഞ്ഞ നിരക്ക്.
എതിരാളികൾ 2G താരിഫുകൾ ഉയർത്തുകയും താങ്ങാനാവുന്ന ഫീച്ചർ ഫോണുകൾ ലഭ്യമാകാത്തതുമായ നിർണായകഘട്ടത്തിലാണ് ജിയോ ഭാരത് ഫോൺ അവതരിപ്പിക്കുന്നത്. റിലയൻസ് ജിയോ പുതിയ ഫോൺ അവതരിപ്പിക്കുന്നതോടെ സാധാരണക്കാർക്ക് 2G-യിൽ നിന്ന് 4G-യിലേക്കുള്ള മാറ്റം പരിമിതമായ ചെലവിൽ സാധ്യമാകുന്നു. ഇത് രാജ്യത്തെ ഡിജിറ്റൽ ശാക്തീകരണം വേഗത്തിലാക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 03, 2023 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
JIO BHARAT | 2ജി മുക്ത് ഭാരത്: 4ജി കണക്ടിവിറ്റിയുമായി ജിയോ ഭാരത് ഫോൺ; വില 999 രൂപ മുതൽ