ഐഫോൺ നിർമ്മാതാക്കൾ 2021 സെപ്റ്റംബറിൽ ഇതിന്റെ പേറ്റന്റ് ഫയൽ ചെയ്യുകയും യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസ് ‘Devices, Methods, and Graphical User Interface Interactions with a Headphones Case’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ആഴ്ച ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
Also read-ഭാര്യ ഉപേക്ഷിച്ച തന്നെ ചാറ്റ്ബോട്ട് പ്രണയിച്ച് പ്രപ്പോസ് ചെയ്തെന്ന് 63 കാരൻ
“വയർലെസ് ഹെഡ്‌ഫോണുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിയന്ത്രണം പ്രാപ്‌തമാക്കുന്നതിന് ഒരു ഇന്ററാക്ടീവ് യൂസർ ഇന്റർഫേസ് ഉപയോഗിച്ച് ഹെഡ്‌ഫോൺ കെയ്‌സ് കോൺഫിഗർ ചെയ്യുന്നതിലൂടെ ഹെഡ്‌ഫോൺ കേസിന്റെ പ്രയോജനം വർദ്ധിപ്പിക്കാനും ഉപയോക്താവിന്റെ വയർലെസ് ഹെഡ്‌ഫോണുകളുടെ മേലുള്ള നിയന്ത്രണം മെച്ചപ്പെടുത്താനും കഴിയും,” എന്നാണ് പേറ്റന്റ് റിപ്പോർട്ടിൽ നിർമ്മാതാക്കൾ ഉത്പന്നത്തെ കുറിച്ച് സൂചിപ്പിക്കുന്നത്.
advertisement
“പരമ്പരാഗതമായ ഹെഡ്‌ഫോണുകളിൽ ചെയ്യാനാകുന്ന പോലെ തന്നെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഹെഡ്‌ഫോൺ കെയ്‌സിന്റെ ആവശ്യകതയുണ്ടെന്നാണ് കമ്പനിയുടെ കാഴ്ചപ്പാട്. സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുമായി പരമ്പരാഗതമായി തന്നെ ചെയ്യാൻ കഴിയുന്ന അതേകാര്യങ്ങൾ നടപ്പിലാക്കാൻ അനുവദിക്കുന്ന അധിക പ്രോസസ്സറുകളും മെമ്മറി മൊഡ്യൂളുകളും പുതിയ ടച്ച് സ്ക്രീൻ കേസിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.