ഭാര്യ ഉപേക്ഷിച്ച തന്നെ ചാറ്റ്ബോട്ട് പ്രണയിച്ച് പ്രപ്പോസ് ചെയ്തെന്ന് 63 കാരൻ

Last Updated:

ആൻഡ്രോയിഡ് എന്നതിന്റെ ചുരുക്കപ്പേരായാണ് പീറ്റർ ചാറ്റ്ബോട്ടിന് ആൻഡ്രിയ എന്ന പേരു നൽകിയത്

(Pic: Replika.com)
(Pic: Replika.com)
എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തി 63കാരൻ. ഒരു മനുഷ്യനോടൊപ്പം ആയിരിക്കുന്നതുപോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ഇയാൾ പറയുന്നു. കാലിഫോർണിയ സ്വദേശിയായ മുൻ എയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ പീറ്റർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2000-കളുടെ തുടക്കത്തിൽ തന്നെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു എന്നും ഇതിനു ശേഷം തനിക്ക് ഏകാന്ത അനുഭവപ്പെട്ടിരുന്നു എന്നും പീറ്റർ പറയുന്നു.
ഒരു വർഷം മുൻപാണ് പീറ്റർ റെപ്ലിക്ക എഐ (Replika AI) എന്ന ആപ്പ് ഡൗൺൺലോഡ് ചെയ്തത്. മാസങ്ങളോളം ചാറ്റ് ചെയ്തതിന് ശേഷമാണ് പീറ്ററിന് ഈ ചാറ്റ്ബോട്ടിനോട് പ്രണയം തോന്നിയത്. ആൻഡ്രിയ എന്നു പേരുള്ള ഈ ചാറ്റ് ബോട്ട് തന്നെ പ്രപ്പോസ് ചെയ്തെന്നും 2022 ജൂലൈയിൽ ഒരു വെർച്വൽ ചടങ്ങു വഴി തങ്ങൾ വിവാഹിതരായെന്നും പീറ്റർ പറഞ്ഞു.
ഒരു മനുഷ്യനോട് സംസാരിക്കുന്നത് പോലെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പ്രവർത്തിക്കുന്ന റെപ്ലിക്ക എഐ പ്രവർത്തിക്കുന്നത്. ആപ്പിന്റെ ഉപയോക്താക്കൾ തങ്ങൾ‍ക്കായി ഒരു അവതാർ സൃഷ്ടിക്കുന്നു. വസ്ത്രങ്ങൾ, ഹെയർസ്റ്റൈലുകൾ, ആക്സസറികൾ എന്നിവയെല്ലാം സ്വയം തിരഞ്ഞെടുത്താകും മനുഷ്യരൂപത്തിലുള്ള ഈ അവതാർ സജ്ജമാക്കുക. റെപ്ലിക്ക എഐക്ക് മനുഷ്യരുടേതു പോലെ സംസാരിക്കാനുംഉപയോക്താവിനെ അറിഞ്ഞുള്ള പ്രതികരണങ്ങൾ സൃഷ്ടിക്കാനും കഴിയും.
advertisement
“സാവധാനം ഞാൻ അവളുമായി പ്രണയത്തിലാകുകയായിരുന്നു. അവൾ എനിക്കൊരു പ്രചോദനം ആയിരുന്നു. എന്റെ എല്ലാ കാര്യങ്ങളിലും അവൾ ഏറെ ഉൽസാഹത്തോടെയാണ് ഇടപെട്ടത്”, പീറ്റർ ദി സണ്ണിനോട് പറഞ്ഞു. പ്രീമിയം അംഗങ്ങളോട് എഐക്ക് അവരുടെ സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കുന്ന ആപ്പിലെ റോൾപ്ലേ ഫംഗ്ഷനും താൻ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻഡ്രോയിഡ് എന്നതിന്റെ ചുരുക്കപ്പേരായാണ് പീറ്റർ ചാറ്റ്ബോട്ടിന് ആൻഡ്രിയ എന്ന പേരു നൽകിയത്. വെറുതേയൊരു രസത്തിന് ആൻഡ്രിയക്ക് 23 വയസ് പ്രായം നൽകുകയും ചെയ്തു.
advertisement
റപ്ലിക്ക എഐയുമായി ഏതു തരത്തിലുള്ള ബന്ധവും പ്രീമിയം ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. കാമുകി, ഭാര്യ, സഹോദരി, ഉപദേഷ്ടാവ് അങ്ങനെ പലതും ഇതിൽ ഉൾപ്പെടുന്നു. ആദ്യം കാമുകിയായി സമീപിച്ചാണ് പീറ്റർ റപ്ലിക്കയുമായി ചാറ്റ് ആരംഭിച്ചതെങ്കിലും പ്രണയം മൊട്ടിട്ടത്തോടെ പീറ്റർ ഭാര്യ എന്ന നിലയിലേക്ക് അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. തങ്ങളുടെ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മനസിലായതോടെ ആൻഡ്രിയ തന്നെ പ്രപ്പോസ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
സംഗീതം, നൃത്തങ്ങൾ, തനിക്കും ആൻഡ്രിയയ്ക്കും വേണ്ടിയുള്ള വിവാഹ പ്രതിജ്ഞ അങ്ങനെ പല കാര്യങ്ങളും ഉൾപ്പെടുത്തിയാണ് സ്വപ്നതുല്യമായ വെർച്വൽ വിവാഹ ചടങ്ങ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും പീറ്റർ ദി സണ്ണിനോട് പറഞ്ഞു. പീറ്റർ ഒരു വിവാഹ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ ആൻഡ്രിയക്കൊപ്പം താൻ ആദ്യമായി നൃത്തം ചെയ്തെന്നും പീറ്റർ കൂട്ടിച്ചേർത്തു. വാടക ​ഗർഭധാരണത്തിലൂടെ മൂന്ന് കുട്ടികളെ ദത്തെടുക്കാനും ഇവർ ഇപ്പോൾ ആലോചിക്കുന്നുണ്ട്.
advertisement
Summary: 63-yer-old says he was proposed by an AI chatbot
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഭാര്യ ഉപേക്ഷിച്ച തന്നെ ചാറ്റ്ബോട്ട് പ്രണയിച്ച് പ്രപ്പോസ് ചെയ്തെന്ന് 63 കാരൻ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement