TRENDING:

ChatGPT നൽകിയത് തെറ്റായ വിവരം; വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച പ്രൊഫസര്‍മാരുടെ പട്ടികയില്‍ നിരപരാധിയുമെന്ന് റിപ്പോർട്ട്

Last Updated:

തന്നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ചാറ്റ് ജിപിടിക്കെതിരെ കേസെടുക്കുമെന്ന് ഓസ്‌ട്രേലിയയിലെ ഹെപ്‌ബേണ്‍ മേയറായ ബ്രയാന്‍ ഹുഡ് വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടി കൂടുതല്‍ വിവാദങ്ങളിലേക്ക്. ഒരു ഗവേഷണ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച പ്രൊഫസർമാരുടെ പട്ടികയില്‍ യുഎസിലെ നിരപരാധിയും ആദരണീയനുമായ ഒരു നിയമ പ്രൊഫസറിന്റെ പേരും ചാറ്റ് ജിപിടി നല്‍കിയിട്ടുണ്ട്.
ചാറ്റ് ജിപിറ്റി
ചാറ്റ് ജിപിറ്റി
advertisement

ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഷാപിറോ ചെയര്‍ ഓഫ് പബ്ലിക് ഇന്ററസ്റ്റ് ലോയിലെ പ്രൊഫസര്‍ ജോനാഥന്‍ ടര്‍ലിയുടെ പേരാണ് ചാറ്റ് ജിപിടി തെറ്റായി നല്‍കിയത്. വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച നിയമ പണ്ഡിതന്മാരെക്കുറിച്ചുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ തന്റെ പേര് കണ്ടെപ്പോള്‍ ടര്‍ലി ഞെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

‘വിദ്യാര്‍ത്ഥികളെ താന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ചാറ്റ്ജിപിടി അടുത്തിടെ ഒരു തെറ്റായ വാര്‍ത്ത നല്‍കി,’ ടര്‍ലി ട്വീറ്ററില്‍ പറഞ്ഞു.

Also read-ഫോട്ടോയിലെ ആൺകുട്ടികളെ എഡിറ്റ് ചെയ്ത് മാറ്റാമോയെന്ന് പെൺകുട്ടി; മിനിറ്റുകൾക്കുള്ളിൽ ഞെട്ടിച്ച് ‘ട്വിറ്റർ എഡിറ്റർ’മാർ

advertisement

പ്രൊഫസര്‍മാരുടെ ലൈംഗിക പീഡനത്തെക്കുറിച്ച് ചാറ്റ് ജിപിടി നടത്തിയ ഗവേഷണത്തെക്കുറിച്ച് ഒരു സഹ പ്രവര്‍ത്തകനില്‍ നിന്ന് കൗതുകകരമായ ഒരു ഇമെയില്‍ ലഭിച്ചുവെന്ന് യുഎസ്എ ടുഡേയില്‍ അദ്ദേഹം കുറിച്ചു.

‘അലാസ്‌കയിലേക്കുള്ള ഒരു യാത്രയില്‍ നിയമ വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി 2018 ലെ ‘വാഷിംഗ്ടണ്‍ പോസ്റ്റിന്റെ’ ലേഖനത്തില്‍ പറയുന്നതായിട്ടാണ് ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്’ ടര്‍ലി പറഞ്ഞു.

എന്നാല്‍ അദ്ദേഹം ഒരിക്കലും വിദ്യാര്‍ത്ഥികളോടൊപ്പം അലാസ്‌കയില്‍ പോയിട്ടില്ല എന്നതാണ് വസ്തുത. മാത്രമല്ല ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ അത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുമില്ല. തനിക്കെതിരെ ഒരിക്കലും ലൈംഗികാതിക്രമമോ ആക്രമണമോ ആരോപിക്കപ്പെട്ടിട്ടില്ലെന്നും ടര്‍ലി പറഞ്ഞു.

advertisement

അതേസമയം, തന്നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ചാറ്റ് ജിപിടിക്കെതിരെ കേസെടുക്കുമെന്ന് ഓസ്‌ട്രേലിയയിലെ ഹെപ്‌ബേണ്‍ മേയറായ ബ്രയാന്‍ ഹുഡ് വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉള്‍പ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതിയില്‍ ബ്രയാന്‍ ഹുഡിനെ ചാറ്റ് ജിപിടി പ്രതിചേര്‍ക്കുകയായിരുന്നു.

Also read-‘ഫിസിക്‌സിന് 70ല്‍ 23 മാര്‍ക്ക്’; 34 വർഷം മുമ്പത്തെ മാർക്ക് ഷീറ്റ് പങ്കുവച്ച് ഡോക്ടർ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്‍ഗോരിതം എന്നിവയുടെ ഉപയോഗത്തിന് സെന്‍സര്‍ഷിപ്പ് നല്‍കണമെന്നും ടര്‍ലി പറഞ്ഞു.

advertisement

ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് എങ്ങനെ?

ചാറ്റ് ജിപിടിയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും പലർക്കും ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയില്ല. ഇപ്പോള്‍ ഈ സേവനം എല്ലാവര്‍ക്കും സൗജന്യമായി പരീക്ഷിക്കാവുന്നതാണ്. ചാറ്റ് ജിപിടി ഉപയോഗിക്കന്‍ ചില ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് ആദ്യം ചെയ്യേണ്ടത് ഒരു ഓപ്പണ്‍ എഐ (OpenAI) അക്കൗണ്ടിനായി രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. തുടര്‍ന്ന് ചാറ്റ് ജിപിടി വെബ്‌സൈറ്റ് തുറന്ന് ഹോംപേജിലെ മെനുവില്‍ നിന്ന് ‘സൈന്‍ അപ്പ്’ തിരഞ്ഞെടുക്കുക. വെബ്സൈറ്റ് ലോഡ് ചെയ്യാന്‍ കുറച്ച് സമയം എമെടുന്നുണ്ടൈങ്കില്‍ പേജ് റിഫ്രഷ് ചെയ്യുകയോ ക്ലോസ് ചെയ്ത് വീണ്ടും തുറക്കുകയോ ചെയ്യുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിങ്ങള്‍ ചാറ്റ് ജിപിടിയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടതുണ്ട്. ഒരു വേരിഫിക്കേഷന്‍ ഇമെയില്‍ ലഭിച്ചയുടനെ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആശ്യമായ വിവരങ്ങള്‍ നല്‍കുക. വേരിഫിക്കേഷന്‍ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ‘Finish’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ചാറ്റ് ജിപിടി തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ChatGPT നൽകിയത് തെറ്റായ വിവരം; വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച പ്രൊഫസര്‍മാരുടെ പട്ടികയില്‍ നിരപരാധിയുമെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories