ഫോട്ടോയിലെ ആൺകുട്ടികളെ എഡിറ്റ് ചെയ്ത് മാറ്റാമോയെന്ന് പെൺകുട്ടി; മിനിറ്റുകൾക്കുള്ളിൽ ഞെട്ടിച്ച് 'ട്വിറ്റർ എഡിറ്റർ'മാർ
- Published by:Sarika KP
- news18-malayalam
Last Updated:
ആ ചിത്രത്തിന്റെ ഫ്രെയിമിൽ രണ്ട് ആൺകുട്ടികൾ കൂടി എങ്ങനെയോ ഉൾപ്പെട്ടിട്ടുണ്ട്. ആ ആൺകുട്ടികളെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു പെൺകുട്ടിയുടെ അഭ്യർത്ഥന.
ഒരു ചിത്രം എടുക്കുന്നത് മാത്രമല്ല അത് ഭംഗിയായി എഡിറ്റ് ചെയ്യുന്നതും കഴിവാണ്. എഡിറ്റിംഗ് ചെയ്യുക എന്നത് വളരെ തന്ത്രപരമായും കലാപരമായും ചെയ്യേണ്ട ഒരു ജോലിയാണ്. അതുകൊണ്ട് ആളുകൾ അതിനായി പലപ്പോഴും സഹായം തേടാറുണ്ട്. എഡിറ്റിംഗ് ഒരു തൊഴിലുമാണ്. ചെറിയ ചില എഡിറ്റിംഗ് ജോലികൾ നമ്മൾ എഡിറ്റിംഗ് അറിയാവുന്ന നമ്മുടെ കൂട്ടുകാരെ ഏൽപ്പിക്കും. അവർ തിരക്കിലാണെങ്കിൽ പിന്നെ നമുക്ക് ആശ്രയിക്കാവുന്ന ഒരു സ്ഥലം സാമൂഹ്യമാധ്യമങ്ങൾ തന്നെ ആണ്. അവിടെയുള്ളതും നമ്മുടെ കൂട്ടുകാരാണല്ലോ. അങ്ങനെയാണ് ട്വിറ്ററിൽ കഴിഞ്ഞ ദിവസം ഒരു അഭ്യർത്ഥന വന്നത്.
Can someone remove those boys in the background? pic.twitter.com/gJsM9Uq0NK
— Shweta Kukreja (@ShwetaKukreja_) April 5, 2023
ഡൽഹിയിലെ ഖാൻ മാർക്കറ്റ് ഏരിയയിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം അവൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ആ ചിത്രത്തിന്റെ ഫ്രെയിമിൽ രണ്ട് ആൺകുട്ടികൾ കൂടി എങ്ങനെയോ ഉൾപ്പെട്ടിട്ടുണ്ട്. ആ ആൺകുട്ടികളെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു പെൺകുട്ടിയുടെ അഭ്യർത്ഥന. ചിത്രത്തിൽ കറുത്ത ടീ ഷർട്ടും ഷോർട്ട്സും ഇട്ട പെൺകുട്ടിയെ കാണാം.
advertisement
പോസ്റ്റ് വന്ന് മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ സാമൂഹ്യമാധ്യമത്തിലെ നൂറുകണക്കിന്ന് എഡിറ്റർമാർ അവരുടെ കഴിവുകൾ പുറത്തെടുക്കാൻ തുടങ്ങി. ചിലർ യഥാർത്ഥ ചിത്രത്തിനൊപ്പം ചില ക്ലാസിക് മീമുകൾ ഉൾപെടുത്തിയപ്പോൾ മറ്റ് ചില വിരുതന്മാർ പെൺകുട്ടിയെ തന്നെ ആ ചിത്രത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
വേറെ ചിലരാകട്ടെ ലൊക്കേഷൻ തന്നെ മാറ്റിയാണ് തങ്ങളുടെ എഡിറ്റിംഗ് സ്കിൽസ് പുറത്തെടുത്തത്. രണ്ട് ആൺകുട്ടികളെ ഒഴിവാക്കാൻ പറഞ്ഞപ്പോൾ രണ്ടിന് പകരം നാലും ആറും ആൺകുട്ടികളെ ചിത്രത്തിൽ ചേർത്താണ് മറ്റു ചില എഡിറ്റർമാർ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്. എന്നാൽ ചിലരാകട്ടെ ആത്മാർത്ഥമായി ജോലി ചെയ്യുകയും പെൺകുട്ടി ആഗ്രഹിച്ചതുപോലെ ചിത്രം മനോഹരമായി എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 07, 2023 6:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഫോട്ടോയിലെ ആൺകുട്ടികളെ എഡിറ്റ് ചെയ്ത് മാറ്റാമോയെന്ന് പെൺകുട്ടി; മിനിറ്റുകൾക്കുള്ളിൽ ഞെട്ടിച്ച് 'ട്വിറ്റർ എഡിറ്റർ'മാർ