വിനുത്‌ന എന്ന കര്‍ഷകനാണ് തന്റെ കൃഷിസ്ഥലത്തേക്ക് എത്തുന്ന വന്യമൃഗങ്ങളെ ഓടിക്കാനായി പുതിയ ടെക്‌നിക്ക് പരീക്ഷിച്ചത്. പക്ഷികളുടേതിന് സമാനമായ വിസിലിന്റെ ശബ്ദം കൃഷിസ്ഥലത്ത് സ്ഥാപിച്ചാണ് ഇദ്ദേഹം വന്യമൃഗങ്ങളെ കൃഷിസ്ഥലത്ത് നിന്ന് ആട്ടിപ്പായിക്കുന്നത്.
Also read-ക്രൈം ജിപിടി: കുറ്റവാളികളെ പിടികൂടുന്നതിന് എഐ സഹായം തേടി യുപി പോലീസ്
അണ്ണാറക്കണ്ണന്റെ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു സംവിധാനവും ഇദ്ദേഹം തന്റെ കൃഷിസ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വന്യമൃഗങ്ങളുടെ ശ്രദ്ധ തിരിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. ഇവയുടെ ശബ്ദം കാരണം കൃഷിസ്ഥലത്തേക്ക് വന്യമൃഗങ്ങള്‍ എത്തുന്നത് കുറവാണെന്നും കര്‍ഷകര്‍ പറഞ്ഞു.
advertisement
വിജയകരമായ ഈ സംവിധാനം പല കര്‍ഷകര്‍ക്കും തുണയായിട്ടുണ്ട്. യുവാക്കള്‍ക്ക് സോളാര്‍-വിന്‍ഡ് എനര്‍ജിയില്‍ പരിശീലനം നല്‍കുന്ന ഒരു കേന്ദ്രം കാക്കിനഡയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമ്മാരി ലോവയെന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. ഇവരിൽ നിന്ന് ലഭിച്ച അറിവ് പ്രയോജനപ്പെടുത്തി കര്‍ഷകര്‍ തങ്ങളുടെ കൃഷിസ്ഥലത്തിന് ചുറ്റും വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയും വന്യമൃഗങ്ങളെ അകറ്റിനിര്‍ത്താൻ കര്‍ഷകര്‍ക്ക് സാധിക്കുന്നു.