നിയമ, നയം, ട്രസ്റ്റ് എന്നിവയുടെ തലവനായ വിജയ ഗദ്ദേ, 2017ൽ ട്വിറ്ററിൽ ചേർന്ന ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ, 2012 മുതൽ ട്വിറ്ററിൽ ജനറൽ കൗൺസലായി സേവനമനുഷ്ഠിക്കുന്ന സീൻ എഡ്‌ജെറ്റ് നിന്നവരും പുറത്താകുമെന്ന് സൂചനയുണ്ട്.
ട്വിറ്റർ ഏറ്റെടുത്താൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന ഇലോൺ മസ്ക് വളരെ നേരത്തെ തന്നെ നൽകിയിരുന്നു. ട്വിറ്ററിന് സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടതുണ്ടെന്നും ഇപ്പോളത്തെ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉത്തരം നൽകിക്കൊണ്ട് മസ്ക് പറഞ്ഞു. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
advertisement
ഭാവിയില്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന് അത് സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കും എന്നായിരുന്നു മസ്കിന്റെ ഉത്തരം. വര്‍ക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നിവയെക്കുറിച്ചും മീറ്റിംഗില്‍ മസ്‌ക് സംസാരിച്ചു.
Also read: Elon Musk | ട്വിറ്റർ ഏറ്റെടുക്കാൻ മസ്കിന് താത്പര്യം കുറയുന്നോ? ഏകപക്ഷീയമായി കരാർ ഉപേക്ഷിക്കാനാകുമോ?
ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി അപ്രതീക്ഷിതമായി രാജിവച്ചപ്പോൾ നവംബറിൽ അഗർവാൾ സി.ഇ.ഒ. ആയി പ്രവേശിച്ചു. ഒരു ദശാബ്ദക്കാലമായി അഗർവാൾ ട്വിറ്ററിൽ ഉണ്ടായിരുന്നു, ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന ശേഷം സിഇഒ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം മസ്കിന്റെ വരവോടെ പെട്ടെന്ന് തടസ്സപ്പെട്ടു.
മാസ്കിന്റെ വരവോടെ, അഗർവാൾ തന്റെ ജോലിയിൽ തുടരാൻ സാധ്യതയില്ലെന്ന് വ്യക്തമായി. "എനിക്ക് മാനേജ്‌മെന്റിൽ വിശ്വാസമില്ല," കരാറിനെക്കുറിച്ച് നേരത്തെയുള്ള ഫയലിംഗിൽ മസ്‌ക് പറഞ്ഞു.
ഇതിനിടെ, ട്വിറ്ററുമായുള്ള ഇടപാട് വേണ്ടെന്ന് വെക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള ഡാറ്റകൾ നൽകുന്നതിൽ വീഴ്ച്ച വരുത്തിയാൽ 44 ബില്യൻ ഡോളറിന്റെ കരാർ വേണ്ടെന്നു വെയ്ക്കും എന്നായിരുന്നു മസ്കിന്റെ പ്രഖ്യാപനം.
ട്വിറ്ററിൽ പ്രധാനമായും അഞ്ച് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഏറ്റെടുക്കൽ വാർത്ത പ്രഖ്യാപിച്ചതിനു ശേഷം ഇലോൺ മസ്ക് അറിയിച്ചത്. ട്വിറ്ററിന്റെ അൽഗോരിതം ഒരു ഓപ്പൺ സോഴ്സ് ആക്കും എന്നതാണ്, ഏറ്റെടുത്താൽ മസ്ക് വരുത്താൻ പോകുന്ന മാറ്റങ്ങളിൽ ഒന്ന്. ട്വിറ്ററിൽ നിന്നും സ്കാം ബോട്ടുകൾ ഇല്ലാതാക്കുന്നതാണ് (scam bots) മറ്റൊരു മാറ്റം. ട്വിറ്റർ ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന എഡിറ്റ് ബട്ടൺ അവതരിപ്പിക്കുന്നതാണ് ആകർഷകമായ മറ്റൊരു കാര്യം. ഉപയോക്താക്കൾക്ക് അവരുടെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്യാനുള്ള സൗകര്യം നൽകുന്നതായിരിക്കും പുതിയ ഫീച്ചർ. സ്വതന്ത്രമായ അഭിപ്രായ പ്രകടനം അനുവദിക്കുന്നതായിരിക്കും ട്വിറ്ററിൽ ഇലോൺ മസ്ക് അവതരിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ മാറ്റം.
Summary: Elon Musk takes over as Twitter chief, reportedly fires CEO and other top sleuths