Elon Musk | ട്വിറ്റർ ഏറ്റെടുക്കാൻ മസ്കിന് താത്പര്യം കുറയുന്നോ? ഏകപക്ഷീയമായി കരാർ ഉപേക്ഷിക്കാനാകുമോ?
- Published by:Naveen
- trending desk
Last Updated:
സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള ഡാറ്റകൾ എന്നിവ നൽകുന്നതിൽ വീഴ്ച്ച വരുത്തിയാൽ 44 ബില്യൺ ഡോളറിന്റെ കരാർ വേണ്ടെന്നു വെയ്ക്കും എന്നാണ് മസ്കിന്റെ പ്രഖ്യാപനം.
ട്വിറ്ററുമായുള്ള (Twitter) ഇടപാട് വേണ്ടെന്ന് വെക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെസ്‍ല തലവൻ ഇലോൺ മസ്ക് (Elon Musk). സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള ഡാറ്റകൾ എന്നിവ നൽകുന്നതിൽ വീഴ്ച്ച വരുത്തിയാൽ 44 ബില്യൺ ഡോളറിന്റെ കരാർ വേണ്ടെന്നു വെയ്ക്കും എന്നാണ് മസ്കിന്റെ പ്രഖ്യാപനം. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ വാങ്ങി എന്നാണ് ചിലരുടെയെങ്കിലും ധാരണ. അതേക്കുറിച്ച് കൂടുതലറിയാം.
ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയോ?
ഇലോൺ മസ്ക് ഇതുവരെ ട്വിറ്റർ വാങ്ങിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ, 44 ബില്യൺ ഡോളറിന് കമ്പനി വാങ്ങാൻ മസ്‌ക് ട്വിറ്ററുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഈ കരാറിന്റെ കാലാവധി അവസാനിച്ചിട്ടില്ല. ഇതിനിടെ, പറഞ്ഞതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള ചർച്ച നടത്താനോ അല്ലെങ്കിൽ പൂർണമായും കരാർ ഉപേക്ഷിക്കാനോ മസ്ക് ആലോചിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
മസ്കിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള താത്പര്യം കുറയുന്നോ?
ഏപ്രിലിൽ കരാർ ഒപ്പിട്ടതിനു ശേഷം മുതൽ ട്വിറ്റർ ഏറ്റെടുക്കുന്നതിൽ മസ്കിന് താത്പര്യം കുറയാൻ നിരവധി കാരണങ്ങളുണ്ട്. മസ്ക് സമ്മതിച്ച വിലയിൽ ഉറച്ചു നിൽക്കുകയാണ് ട്വിറ്റർ. കരാർ അനുസരിച്ച് ഒരു ഷെയറിന് 54.20 ഡോളർ ആയിരുന്നു വില. എന്നാൽ മെയ് ആദ്യം മുതൽ, സ്റ്റോക്ക് 25% ത്തിലധികം ഇടിഞ്ഞു. കരാർ വിലയും യഥാർത്ഥ ഓഹരി വിലയും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചു കൊണ്ട് ഡീൽ നടക്കുമെന്ന് പല നിക്ഷേപകരും കരുതുന്നില്ല.
advertisement
തന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയിലെ ഓഹരികൾ ഉപയോഗിച്ച് ഇടപാടു തുകയുടെ ഭരിഭാഗവും കണ്ടെത്താനിയിരുന്നു ഇലോൺ മസ്കിന്റെ പദ്ധതി. ട്വിറ്റർ ഷെയറുകളുള്ളവർ ഉൾപ്പെടെ കൂടുതൽ നിക്ഷേപകർ എത്തുമെന്നും അദ്ദേഹം വിശ്വസിച്ചു. എന്നാൽ ആ നിക്ഷേപകർ ആരാണെന്ന് കൃത്യമായി വ്യക്തമല്ല.
മസ്ക് കരാറിൽ നിന്ന് പിൻമാറുമോ?
ലയനക്കരാര്‍ അവസാനിപ്പിക്കുന്നതിനുമുള്ള അവകാശം ഇലോണ്‍ മസ്‌കിനുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞിട്ടുണ്ടെങ്കിലും ഏകപക്ഷീയമായി മസ്കിന് കരാർ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ പറയുന്നു. കരാർ ഉപേക്ഷിക്കുകയാണെങ്കിൽ 1 ബില്യൺ ഡോളർ ബ്രേക്കപ്പ് ഫീസായി നൽകേണ്ടി വരും. സമ്മതിച്ച വ്യവസ്ഥകൾക്ക് അനുസൃതമായി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനായി ട്വിറ്ററിന് കേസ് ഫയൽ ചെയ്യുകയും ചെയ്യാം.
advertisement
എന്താണ് സ്പാം ബോട്ട് (Spam Bot)?
ഓട്ടോമേറ്റഡ് ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്ന പ്രോഗ്രാമുകളാണ് ബോട്ടുകൾ എന്നറിയപ്പെടുന്നത്. സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ഉയര്‍ത്തിയാണ് മസ്കിന്റെ ഇപ്പോഴത്തെ ഭീഷണി. ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടി ട്വിറ്ററിലെ സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് ഇലോൺ മസ്കിന്റെ ആവശ്യം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2022 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Elon Musk | ട്വിറ്റർ ഏറ്റെടുക്കാൻ മസ്കിന് താത്പര്യം കുറയുന്നോ? ഏകപക്ഷീയമായി കരാർ ഉപേക്ഷിക്കാനാകുമോ?