TRENDING:

പാസ്‌വേഡ് ചോർത്തിയേക്കാം; ഗൂഗിൾ ക്രോം എക്സ്റ്റെൻഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് സുരക്ഷാ ഏജന്‍സി

Last Updated:

സുരക്ഷാ പരിശോധനയെ മറികടക്കാൻ ഗൂഗിൾ ക്രോം വെബ്സ്റ്റോറിലുള്ള ചില എക്സ്റ്റൻഷനുകൾക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഗൂഗിൾ ക്രോമിന്‍റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പാസ്‌വേഡ് ചോർത്തപ്പെടാൻ ഇടയാക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത വേണമെന്ന് സൈബർ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തുന്ന 106 എക്സ്റ്റൻഷനുകൾ ഗൂഗിൾ അടുത്തിടെ നീക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കംപ്യൂട്ടർ എമർജൻസ് റെസ്പോൺസ് ടീം ഓഫ് ഇന്ത്യ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
advertisement

സുരക്ഷാ പരിശോധനയെ മറികടക്കാൻ ഗൂഗിൾ ക്രോം വെബ്സ്റ്റോറിലുള്ള ചില എക്സ്റ്റൻഷനുകൾക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കോഡുകളിൽ അതിന് പര്യാപ്തമായ ലിങ്കുകളുണ്ട്. സ്ക്രീൻഷോട്ടുകളെടുക്കാനും ക്ലിപ് ബോർഡ് വായിക്കാനും കീബോഡിൽ ടൈപ്പ് ചെയ്യുന്ന കീകൾ നിരീക്ഷിച്ച് പാസ്‌വേഡുകൾ കണ്ടെത്താനും ഇവയ്ക്ക് കഴിയും.

TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]

advertisement

View Survey

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കാനും തിരച്ചിൽ മെച്ചപ്പെടുത്താനും വ്യത്യസ്ത രൂപത്തിലുള്ള ഫയലുകൾ പരിവർത്തനം ചെയ്യുമ്പോഴുള്ള സുരക്ഷാ സ്കാനറുകളായുമെല്ലാം ഇത്തരം എക്സ്റ്റൻഷനുകൾ പ്രവർത്തിക്കുന്നത് അപകടകരമാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മുഴുവനായി ചോർത്തപ്പെടാൻ ഇത് കാരണമാകും.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
പാസ്‌വേഡ് ചോർത്തിയേക്കാം; ഗൂഗിൾ ക്രോം എക്സ്റ്റെൻഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് സുരക്ഷാ ഏജന്‍സി
Open in App
Home
Video
Impact Shorts
Web Stories