സെല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഡിഫോള്‍ട്ട് വെബ് ബ്രൗസറുകള്‍ മാറ്റുന്നതില്‍ ഉപയോക്താക്കള്‍ക്ക് അടിസ്ഥാനപരമായി കൂടുതല്‍ ചോയ്സ് ഇല്ലെന്ന് നദെല്ല പറഞ്ഞു. ‘ഞങ്ങള്‍ ബദല്‍ അല്ല, പക്ഷേ ഞങ്ങള്‍ ഡിഫോള്‍ട്ട് അല്ല,’ അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിന് അവരുടെ ഉപകരണങ്ങളില്‍ ഡിഫോള്‍ട്ട് സ്റ്റാറ്റസ് ഉള്ളപ്പോഴും ഉപയോക്താക്കള്‍ ബിംഗില്‍ നിന്ന് ഗൂഗിളിലേക്ക് മാറിയ സംഭവങ്ങളെക്കുറിച്ച് ഗൂഗിളിന്റെ ലീഡ് ലിറ്റിഗേറ്റര്‍ ജോണ്‍ ഷ്മിഡ്ലിന്‍ നാദെല്ലയോട് ചോദിച്ചു. ബിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വീകരിച്ചത് അതിന്റെ വിപണി വിഹിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായെന്ന് ചോദ്യത്തിനോട് പ്രതികരിച്ച് നദെല്ല പറഞ്ഞു.
advertisement
Also read-വാട്സ്ആപ്പ് തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍ സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ വാദിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ യുഎസ് ആന്റിട്രസ്റ്റ് വിചാരണ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. യുഎസ് ജില്ലാ ജഡ്ജി അമിത് മേത്തയുടെ മുമ്പാകെ നടക്കുന്ന വിചാരണയിൽ നദെല്ലയെ സാക്ഷി വിസ്താരത്തിനായി വിളിച്ചിരുന്നു. അതേസമയം, കേസില്‍ ഉടനടി തീരുമാനം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കുന്നതിന് കമ്പനി ആപ്പിളുമായും മറ്റ് ഉപകരണ നിര്‍മ്മാതാക്കളുമായും നടത്തിയ ഇടപാടുകളെ കേന്ദ്രീകരിച്ചാണ്, ഗൂഗിളിനെതിരെയുള്ള നീതിന്യായ വകുപ്പിന്റെ ആന്റിട്രസ്റ്റ് കേസ്.
1990കളില്‍, മൈക്രോസോഫ്റ്റ് മറ്റ് ടെക് കമ്പനികള്‍ നിര്‍മ്മിച്ച ആപ്ലിക്കേഷനുകളെ വളരാന്‍ അനുവദിക്കാത്ത തരത്തില്‍ വിന്‍ഡോസ് സോഫ്റ്റ്വെയര്‍ സജ്ജീകരിച്ചുവെന്നതായി ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഈ കേസില്‍ മൈക്രോസോഫ്റ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഗൂഗിളിനെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്. മൈക്രോസോഫ്റ്റിന് സമാനമായി, സ്മാര്‍ട്ട്ഫോണുകളിലും വെബ് ബ്രൗസറുകളിലും ഗൂഗിള്‍ സേര്‍ച്ച് ഡിഫോള്‍ട്ട് ആണെന്ന് ഉറപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റും പ്രതിവര്‍ഷം ബില്യണ്‍ ഡോളറുകൾ ഗൂഗിള്‍ ചെലവഴിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.
1990കളിലെ കേസിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് സ്വന്തം സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ഗൂഗിള്‍ ഇതിനകം തന്നെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാനുള്ള മികച്ച ഓപ്ഷനായി മാറിയിരുന്നു. എന്നിരുന്നാലും, ബിംഗ് ഗൂഗിളിന് ഒരു വെല്ലുവിളിയാകുന്നതിന് വേണ്ടി മൈക്രോസോഫ്റ്റ് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിരുന്നു. ഇതിനായി ഒരു ഘട്ടത്തില്‍, സ്റ്റീവ് ബാല്‍മര്‍ മൈക്രോസോഫിന്റെ സിഇഒ ആയിരിക്കുമ്പോള്‍ ഒരു ബിഡില്‍ 40 ബില്യണ്‍ ഡോളറിന് യാഹൂ വാങ്ങാന്‍ പോലും കമ്പനി ശ്രമിച്ചിരുന്നു.
1990കളുടെ അവസാനത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റുമായുള്ള ആന്റിട്രസ്റ്റ് കേസിനിടെ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്തിരുന്ന ആളാണ് നദെല്ല. നദെല്ല സിഇഒ ആയതോടെ, പേഴ്സണല്‍, ക്ലൗഡ് കമ്പ്യൂട്ടിംഗില്‍ വഴി അദ്ദേഹം മൈക്രോസോഫ്റ്റിന് വന്‍ നേട്ടമുണ്ടാക്കി കൊടുത്തു, ഇത് കമ്പനിയുടെ ഓഹരി വിലയില്‍ ഒമ്പത് മടങ്ങ് വര്‍ദ്ധനവ് വരുത്തി, 2 ട്രില്യണ്‍ ഡോളറിലധികം ഓഹരി ഉടമകളുടെ സമ്പത്ത് വര്‍ധിപ്പിച്ചു. ഈ വിജയങ്ങളുണ്ടായിട്ടും ഗൂഗിളിന്റെ ആധിപത്യത്തില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, സെര്‍ച്ച് എഞ്ചിനെന്ന നിലയില്‍ ബിംഗ് ഇപ്പോഴും രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്.