എന്നാലിപ്പോൾ ഗൂഗിൾ പിക്സൽ 6 എയുടെ ഡ്യൂറബിലിറ്റി ടെസ്റ്റ് (durability test) അവതരിപ്പിച്ചിരിക്കുകയാണ് JerryRigEverything എന്ന പ്രശസ്ത യൂട്യൂബ് ചാനൽ. സ്‌ക്രാച്ച്, ബേൺ, ബെൻഡ് ടെസ്റ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഡ്യൂറബിലിറ്റ് ടെസ്റ്റ്. ഇവയിലെല്ലാം മികച്ച നിലവാരമാണ് ഗൂഗിൾ പിക്സൽ 6 യ്ക്ക് ഉള്ളതെന്ന് ഈ ജനപ്രിയ യൂട്യൂബർ പറയുന്നു. ലെവൽ 7 വരെയുള്ള സ്ക്രാച്ചുകളെ ഫോൺ അതിജീവിച്ചു. എല്ലാ ടെസ്റ്റുകൾക്കുശേഷവും ഫിംഗർപ്രിന്റ് സെൻസർ പ്രവർത്തന ക്ഷമമായിരുന്നു.
advertisement
ഗൂഗിൾ പിക്സൽ 6 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ, പിക്സൽ 6 എയുടെ ബിൽഡ് ക്വാളിറ്റിയിൽ കാര്യമായ മാറ്റം കാണുന്നുണ്ടെന്നും യൂട്യൂബർ പറയുന്നു. ഫോൺ എളുപ്പത്തിൽ വളക്കാനോ ഒടിക്കാനോ കഴിയില്ലെന്നും ബെൻഡ് ടെസ്റ്റിൽ കണ്ടെത്തി.
ഗൂഗിൾ പിക്സൽ 6 എയിൽ നിന്ന് വ്യത്യസ്തമായി, വൺ പ്ലസ് 10 റ്റി (OnePlus 10T) ഡ്യൂറബിലിറ്റി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ഫോണിന്റെ നിർമാണത്തിനായി നിലവാരമുള്ളതും ബലമുള്ളതുമായ വസ്തുക്കൾ പലതും ഉപയോഗിച്ചതായി കമ്പനി പറഞ്ഞിരുന്നെങ്കിലും ഈ അവകാശവാദങ്ങൾ നിഷേധിക്കുന്ന തരത്തിലായിരുന്നു JerryRigEverything നടത്തിയ ഡ്യൂറബിലിറ്റി ടെസ്റ്റിലെ ഫലങ്ങൾ.
43,999 രൂപയ്ക്കാണ് ഗൂഗിൾ പിക്സൽ 6എ ഇന്ത്യൻ വിപണിയിലെത്തിയത്. എന്നാൽ, ചില ബാങ്ക് ഓഫറുകൾ അപ്ലൈ ചെയ്താൽ 40,000 രൂപയ്ക്ക് ഫോൺ വാങ്ങാം.
ആൻഡ്രോയിഡ് 12-ൽ അവതരിപ്പിച്ചിരിക്കുന്ന ഗൂഗിൾ പിക്സൽ 6 എയിൽ ബ്ലൂടൂത്ത്, വൈഫൈ, എൻഎഫ്സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ ഉണ്ട്. സ്റ്റീരിയോ സ്‌പീക്കറുകളാണ് ഫോണിന് നൽകിയിരിക്കുന്നത്. 6.1 ഇഞ്ച് ഫുൾഎച്ച്ഡി+ഒഎൽഇഡി ഡിസ്‌പ്ലെ ആണ് ഫോണിലുള്ളത്. ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് പിക്‌സല്‍ 6 എ പുറത്തിറങ്ങിയത്. ഫോണിന് മുകളില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയും ഉണ്ട്.
12.2എംപി മെയിൻ ക്യാമറയും 12 എംപി അൾട്രാവൈഡ് ക്യാമറയും പിൻ വശത്തായി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. മാജിക് ഇറേസർ, നൈറ്റ്‌സൈറ്റ് തുടങ്ങിയ നിരവധി സോഫ്റ്റ്‌വെയർ അധിഷ്‌ഠിതമായ ക്യാമറ സവിശേഷതകളും ഗൂഗിൾ പിക്സൽ 6 എയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 fps-ല്‍, 4K വീഡിയോകള്‍ ഷൂട്ട് ചെയ്യാനും സാധിക്കും. ഫോണിന്റെ പിൻഭാഗത്ത് പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയ്ക്ക് സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്.