Also read: വിന്‍ഡോസ് 7 ഉപയോഗിക്കുന്നവരാണോ? വിന്‍ഡോസ് 11ലേക്ക് ഇനി സൗജന്യ അപ്‌ഗ്രേഡ് ഇല്ല
ഗൂഗിൾ പ്ലേ പ്രൊടക്ട് (Play Protect) എന്ന ഗൂഗിളിന്റെ ഫീച്ചറാണ് ഹാനികരമായ ആപ്പുകൾ തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ സഹായിക്കുന്നത്. സ്കാനിങ് പ്രോസസ് പൂർത്തിയായിക്കഴിഞ്ഞാൽ, അതിന്റെ ഫലങ്ങൾ ഉപയോക്താക്കള അറിയിക്കും. ഇൻസ്റ്റാൾ ചെയ്യാൻ സുരക്ഷിതമാണോ എന്തെങ്കിലും റിസ്ക് ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പ്ലേ പ്രൊടക്ട് ഫീച്ചർ പറഞ്ഞു തരും.
advertisement
പ്ലേ പ്രൊടക്ട് ഫീച്ചർ വഴി ആപ്പുകൾ സ്കാൻ ചെയ്താകും ഗൂഗിൾ സുരക്ഷ ഉറപ്പു വരുത്തുന്നത്. ഇവിടെ റിയൽ ടൈം സ്കാനിങ്ങ് (real-time scanning) ആയിരിക്കും നടക്കുക. ഇവ ഡൗൺലൗഡ് ചെയ്യണോ ചെയ്യാതാരിക്കണോ എന്ന കാര്യം ഉപയോക്താക്കൾക്ക് തീരുമാനിക്കാം. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണെന്നും കമ്പനി അറിയിച്ചു.
ഗൂഗിളിന്റെ ഡാറ്റ അനുസരിച്ച്, മാൽവെയർ ഭീഷണികളുടെയും മറ്റ് സുരക്ഷാ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിദിനം 125 ബില്ല്യണിലധികം ആപ്പുകൾ കമ്പനി സ്കാൻ ചെയ്യുന്നുണ്ട്.