വിന്‍ഡോസ് 7 ഉപയോഗിക്കുന്നവരാണോ? വിന്‍ഡോസ് 11ലേക്ക് ഇനി സൗജന്യ അപ്‌ഗ്രേഡ് ഇല്ല
- Published by:Vishnupriya S
- news18-malayalam
Last Updated:
വിന്‍ഡോസ് 11 ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഇനി മുതല്‍ പണം നല്‍കേണ്ടിവരും
വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യമായി വിന്‍ഡോസ് 10 അല്ലെങ്കിൽ 11ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയില്ല. നേരത്തെ വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ഉപയോഗിക്കുന്നവർക്ക് ആക്ടിവേഷന്‍ കീ ഉപയോഗിച്ച് വിന്‍ഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ കമ്പനി ഈ സേവനം നീക്കം ചെയ്തിരിക്കുകയാണ്. പഴയ വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പുതിയ പതിപ്പ് ഉപയോഗിക്കുന്നതിന് വിന്‍ഡോസ് 11 കീ ലഭിക്കേണ്ടതുണ്ട്,
അതായത് വിന്‍ഡോസ് 11 ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഇനി മുതല്‍ പണം നല്‍കേണ്ടിവരും. വിന്‍ഡോസ് 11 സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കുന്ന വിന്‍ഡോസ് 7 കീകള്‍ ഇനുമുതല്‍ അനുവദിക്കുന്നതല്ലെന്ന്, മൈക്രോസോഫ്റ്റ് ദി വെര്‍ജിന്‍ ന്യൂസിനോട് പറഞ്ഞു. മൈക്രോസോഫ്റ്റ് ഡാറ്റാബേസില്‍ നിങ്ങളുടെ സിസ്റ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് കീ സജീവമാക്കേണ്ടത് അത്യാവശ്യമാണ്, കീ അംഗീകരിച്ചില്ലെങ്കില്‍, നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് പതിപ്പ് അസാധുവാകും.
ഈ മാറ്റത്തെക്കുറിച്ച് കഴിഞ്ഞ മാസം കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇപ്പോഴാണ് ഇത് പ്രാബല്യത്തില്‍ വന്നത്, അതായത് പഴയ വിന്‍ഡോസ് ഉപയോക്താക്കള്‍ വിന്‍ഡോസ് 11 അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പണം നല്‍കി വാങ്ങേണ്ടതാണ്. വിന്‍ഡോസ് 11 സജീവമാക്കാന്‍ പഴയ കീകള്‍ ഉപയോഗിച്ച എല്ലാ വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ഉപയോക്താക്കള്‍ക്കും അതേ പിസിയില്‍ പുതിയ വിന്‍ഡോസ് പ്രവര്‍ത്തിക്കാന്‍ ഡിജിറ്റലായി അംഗീകാരം ലഭിച്ചതിനാല്‍ ആ പതിപ്പ് ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
advertisement
നിലവിലെ തീരുമാനം അനുസരിച്ച് വിന്‍ഡോസ് 11 വേണ്ടവര്‍, നിങ്ങളുടെ സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്ന കീ പണം നല്‍കി വാങ്ങേണ്ടതാണ്. ഏറ്റവും പുതിയ വിന്‍ഡോസ് പതിപ്പും അതിന്റെ സവിശേഷതകളും ലഭിക്കുന്നതിന് പിസികള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ജൂലൈയില്‍ മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടത് വാര്‍ത്തയായിരുന്നു. ഈ വര്‍ഷം തന്നെ ജനുവരി 28ന് 10000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈയില്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 13, 2023 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
വിന്‍ഡോസ് 7 ഉപയോഗിക്കുന്നവരാണോ? വിന്‍ഡോസ് 11ലേക്ക് ഇനി സൗജന്യ അപ്‌ഗ്രേഡ് ഇല്ല