ഡിജിറ്റല്‍ കറന്‍സിക്കുവേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുടെ അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തത്. സംഭവം പരിശോധിച്ചു വരികയാണെന്നും പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ട്വിറ്റര്‍ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു.
TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
വ്യവസായി എലോണ്‍ മസ്ക്കിന്‍റെ അക്കൗണ്ട് മൂന്നുതവണ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിങ്ങാണ് നടന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം.