TRENDING:

എസി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വീടിനും ഓഫീസിനും അനുയോജ്യമായവ എങ്ങനെ തിരഞ്ഞെടുക്കാം?

Last Updated:

ഈ വേനൽക്കാലത്ത് ‌പുതിയ എയർകണ്ടീഷണർ വാങ്ങുന്നതിനോ നിലവിലുള്ളത് മാറ്റിവാങ്ങാനെക്കുറിച്ചോ നിങ്ങൾ ആലോചിക്കുന്നുണ്ടോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വേനൽകാലത്തെ ചൂടിൽ നിന്ന് രക്ഷപെടാൻ എസി വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
advertisement

ആരോഗ്യകരവും സുഖപ്രദവുമായ രീതിയിൽ അന്തരീക്ഷ ഊഷ്മാവ് നിലനിർത്താൻ എയർകണ്ടീഷനറുകൾ സഹായിക്കുന്നു. എസികൾ പല തരത്തിലുണ്ട്. സിംഗിൾ സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ, മൾട്ടി-സ്പ്ലിറ്റ് സിസ്റ്റങ്ങൾ, ഡക്‌ടഡ് ടൈപ്പ് എന്നിങ്ങനെ നിരവധി തരം എയർകണ്ടീഷനറുകളുണ്ട്.എസിയുമായി ബന്ധപ്പെട്ട് ബിടിയു (BTU) എന്നതിക്കുറിച്ചും നിങ്ങൾ കേട്ടിരിക്കും. എന്നാൽ എന്താണത് എന്ന് പലർക്കും അറിയില്ല. ഈ വേനൽക്കാലത്ത് ഒരു പുതിയ എയർകണ്ടീഷണർ വാങ്ങുന്നതിനോ നിലവിലുള്ളത് മാറ്റിവാങ്ങാനോ ആലോചിക്കുന്നുണ്ടെങ്കിൽ കൂളിംഗ് കപ്പാസിറ്റി മനസിലാക്കി ശരിയായ വലുപ്പത്തിലുള്ള എയർകണ്ടീഷണർ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ നോക്കാം.

advertisement

എസിയുടെ കൂളിംഗ് കപ്പാസിറ്റി അളക്കുന്നത് എങ്ങനെ ?

എയർ കണ്ടീഷനിംഗിൽ ഒരു മണിക്കൂറിനുള്ളിൽ ഒരു പ്രദേശത്തെ ചൂട് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അളവ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റാണ് BTU അഥവാ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്. BTU ഒരു എസിയുടെ ശേഷി മനസിലാക്കാൻ നമ്മെ സഹായിക്കും.

BTU പോലെ തന്നെ സാധാരണയായി കൂളിംഗ് പവർ അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകളിലൊന്നാണ് ” ടൺ “. BTU ആയിരങ്ങളിൽ അളക്കുന്ന ഒരു ചെറിയ യൂണിറ്റാണ്. എന്നാൽ എസിയുടെ കൂളിംഗ് കപ്പാസിറ്റി അളക്കുന്ന വലിയ യൂണിറ്റായാണ് “ടൺ”. ഒരു ടൺ കൂളിംഗ് ഏകദേശം 12000 BTU ന് തുല്യമാണ്. അതായത് 18000 BTU എയർ കണ്ടീഷണർ എന്ന് വച്ചാൽ 1.5 ടൺ എസി എന്നർത്ഥം.

advertisement

Also Read-ഒന്നു സൂക്ഷിച്ചോ! കേരളം വെന്തുരുകുന്നു; തലസ്ഥാനത്ത് ചൂട് 54 ഡിഗ്രി സെൽഷ്യസ്; താപസൂചിക പ്രസിദ്ധീകരിച്ചു

നിങ്ങൾക്ക് എത്ര BTU ആവശ്യമാണ്?

വലിപ്പം അടിസ്ഥാനമാക്കിയുള്ള ഒരു എസ്റ്റിമേറ്റ് എന്ന നിലയിൽ സീലിംഗിന് ശരാശരി ഉയരമുള്ള ഒരു മുറിയിൽ, ഒരു ചതുരശ്ര അടിക്ക് 20 BTU ആവശ്യമാണ്. ഒരു റൂമിന് ആവശ്യമായ BTU കണക്കാക്കുന്നതിനുള്ള ഫോർമുല ലളിതമാണ്.20 BTU x 1 sq/ft. ഉദാഹരണത്തിന്, നിങ്ങൾക്ക് 8 അടി സീലിംഗ് ഉയരമുള്ള 600 ചതുരശ്ര അടി വലിപ്പമുള്ള മുറിയിൽ 12000 BTU എയർകണ്ടീഷണർ ആവശ്യമാണ്. ഇനി 800 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് മുറികളുള്ള അപ്പാർട്ട്‌മെന്റ് (ലിവിംഗ് റൂമും കിടപ്പുമുറിയും) തണുപ്പിക്കാൻ 16000 BTU എയർകണ്ടീഷണർ ആവശ്യമാണ്. മുകളിലുള്ള ഫോർമുല മനസ്സിലാക്കിയാൽ നിങ്ങളുടെ വീടിന് ആവശ്യമായ എസിയുടെ ശേഷി കണക്കാക്കാൻ സാധിക്കും.

advertisement

പരിഗണിക്കേണ്ട മറ്റ് ഘടകങ്ങൾ:

ജനാലകളുടെ എണ്ണവും വലിപ്പവും സൂര്യപ്രകാശവും

ഒരു വീട്ടിലേയ്ക്ക് സൂര്യപ്രകാശം കടന്ന് വരുന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ ജനാലകളിലൂടെ കടന്ന് വരുന്ന സൂര്യപ്രകാശം മുറികളെ ചൂടാക്കും. നിങ്ങളുടെ വീടിന് നിരവധി ജനാലകളുണ്ടെങ്കിലോ അല്ലെങ്കിൽ വലിയ ജനാലകൾ ഉണ്ടെങ്കിലോ കൂടുതൽ സൂര്യപ്രകാശം കടന്ന് വരും. ചൂടും അതനുസരിച്ച് കൂടും. അപ്പോൾ സ്വാഭാവികമായും വീട് തണുപ്പിക്കാൻ കൂടുതൽ പവറുള്ള എയർകണ്ടീഷണർ ആവശ്യമായി വരും.

ആപേക്ഷിക ആർദ്രത

നിങ്ങൾ ഈർപ്പം കൂടിയ പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ, ആംബിയന്റ് ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്ന ഡ്രൈ മോഡ് ഫംഗ്‌ഷനുള്ള എസി യൂണിറ്റുകൾ പരിഗണിക്കാവുന്നതാണ്. വിവിധ ലിവിംഗ് സ്പേസുകൾക്ക് ആവശ്യമായ കൂളിംഗ് കപ്പാസിറ്റി കൃത്യമായി കണക്കാക്കുകയും മേൽപ്പറഞ്ഞ ഘടകങ്ങൾ പരിഗണിക്കുകയും ചെയ്താൽ നിങ്ങൾക്ക് അനുയോജ്യമായ എയർകണ്ടീഷണർ തിരഞ്ഞെടുക്കാൻ സാധിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
എസി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വീടിനും ഓഫീസിനും അനുയോജ്യമായവ എങ്ങനെ തിരഞ്ഞെടുക്കാം?
Open in App
Home
Video
Impact Shorts
Web Stories